Current Date

Search
Close this search box.
Search
Close this search box.

2002ലെ ഗുജറാത്ത് കലാപത്തിന് ഉത്തരവാദി മോദി: ബ്രിട്ടീഷ് അന്വേഷണ സംഘം

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപത്തിന്റെ പ്രധാന ഉത്തരവാദി നരേന്ദ്ര മോദിയാണെന്ന് ബ്രിട്ടീഷ് അന്വേഷണ സംഘം. അക്രമത്തിലേക്ക് നയിച്ച ‘ശിക്ഷ ലഭിക്കില്ലെന്ന അന്തരീക്ഷത്തിന്’ നേരിട്ട് ഉത്തരവാദി അന്ന് സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ആയിരുന്നുവെന്നാണ് 002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അയച്ച സംഘം പറഞ്ഞതെന്ന് ചൊവ്വാഴ്ച ബി.ബി.സി പുറത്തുവിട്ട ഡോക്യുമെന്ററി അവകാശപ്പെട്ടു. ‘ദി മോദി ക്വസ്റ്റിയന്‍’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി ബുധനാഴ്ച യുട്യൂബില്‍ നിന്ന് നീക്കം ചെയ്തു.

അന്വേഷണ സംഘം ബ്രിട്ടീഷ് സര്‍ക്കാരിന് അയച്ച റിപ്പോര്‍ട്ടാണ് ഡോക്യുമെന്ററിയില്‍ ഉദ്ധരിച്ചത്. റിപ്പോര്‍ട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്. മുസ്ലീങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ തടയാന്‍ ഗുജറാത്ത് പോലീസിനെ മോദി തടഞ്ഞുവെന്ന് ബ്രിട്ടീഷ് അന്വേഷണ സംഘം ആരോപിക്കുന്നുണ്ടെന്നും ഡോക്യുമെന്ററി അവകാശപ്പെട്ടു.

2002 ഫെബ്രുവരിയിലും മാര്‍ച്ചിലും ഗോധ്രയില്‍ ഹിന്ദു തീര്‍ഥാടകര്‍ യാത്ര ചെയ്ത പാസഞ്ചര്‍ ട്രെയിനിന്റെ കോച്ചിന് തീപിടിച്ചതിനെ തുടര്‍ന്ന് ഗുജറാത്തില്‍ വലിയ തോതിലുള്ള വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. 790 മുസ്ലീങ്ങളും 254 ഹിന്ദുക്കളും കലാപത്തില്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. കലാപം തടയാന്‍ താന്‍ വേണ്ടത്ര ശ്രമിച്ചില്ലെന്ന ആരോപണം മോദി നിഷേധിച്ചിരുന്നു.

Related Articles