NewsWorld Wide

കപ്പല്‍ കൊള്ളക്കാരില്‍ നിന്ന് രക്ഷ തേടി നാവിക സൈന്യത്തെ ഒരുക്കി ബ്രിട്ടന്‍

ലണ്ടന്‍: ഗള്‍ഫ് കടലിടുക്കില്‍ കപ്പല്‍ കൊള്ളയടിക്കുന്നത് തടയാന്‍ ബ്രിട്ടന്‍ നാവിക സൈന്യത്തെ ഒരുക്കുന്നതായി റിപ്പോര്‍ട്ട്. ഗള്‍ഫിലെ പ്രധാന കപ്പല്‍ ചരക്കു പാതയായ ഇറാന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ സഹകരണത്തോടെ നാവിക സൈന്യത്തെ വിന്യസിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ബ്രിട്ടന്റെ എണ്ണക്കപ്പല്‍ ഇറാന്‍ സൈന്യം പിടിച്ചെടുത്തിരുന്നു.

ഇത് കടല്‍കൊള്ളയുടെ ഭാഗമായാണെന്നാണ് ബ്രിട്ടന്‍ ആരോപിക്കുന്നത്. തുടര്‍ന്ന് തിങ്കളാഴ്ച ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടിന്റെ നേതൃത്വത്തില്‍ നടന്ന അടിയന്തര യോഗത്തിലാണ് സൈന്യത്തെ വിന്യസിക്കാന്‍ തീരുമാനിച്ചത്. അന്താരാഷ്ട്ര സമുദ്ര നിയമങ്ങള്‍ ലംഘിച്ചാണ് സ്‌റ്റെന ഇംപെറോ എന്ന ചരക്ക് കപ്പല്‍ ഇറാന്റെ ഐ.ആര്‍.ജി.സി സൈന്യം പിടിച്ചെടുത്തതെന്നും കപ്പല്‍ പിടിച്ചെടുക്കാന്‍ ഇറാന് യാതൊരു അധികാരവുമില്ലെന്നും ജെറമി ഹണ്ട് പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. മേഖലയിലൂടെയുള്ള സുരക്ഷിത യാത്രക്കും കപ്പലിന്റെ സംരക്ഷണത്തിനുമായി യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണ തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Facebook Comments
Related Articles
Close
Close