Current Date

Search
Close this search box.
Search
Close this search box.

ഖഷോഗിയുടെ കൊലയാളികള്‍ക്കെതിരെ യു.കെ സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തി

ലണ്ടന്‍: റഷ്യ,സൗദി,മ്യാന്മര്‍,ഉത്തരകൊറിയ എന്നീ രാജ്യങ്ങളിലെ വിവിധ പ്രമുഖന്മാര്‍ക്കെതിരെ സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തി ബ്രിട്ടന്‍. മനുഷ്യാവകാശ കുറ്റവാളികളെ ശിക്ഷിക്കാനുള്ള അധികാരം ഉപയോഗിച്ചാണ് ഈ രാഷ്ട്രങ്ങളിലെ പ്രമുഖര്‍ക്കെതിരെ ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നത്.

യു.കെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ആണ് തിങ്കളാഴ്ച ഇക്കാര്യമറിയിച്ചത്. യു.കെ ആദ്യം 25 റഷ്യന്‍ പൗരന്മാര്‍ക്കെതിരെയാണ് നടപടിയെടുക്കുന്നത്. നിയമജ്ഞനായ സെര്ഡജി മാഗ്നിറ്റ്‌സ്‌കിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഇവര്‍ക്കെതിരെ നടപടി. തുര്‍ക്കിയില്‍ കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 20 സൗദി പൗരന്മാര്‍ക്കെതിരെയും യു.കെ നടപടി എടുത്തിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Related Articles