Current Date

Search
Close this search box.
Search
Close this search box.

കുവൈത്ത് സൈന്യത്തിന് പരിശീലനം നല്‍കാന്‍ യു.കെ സൈന്യമെത്തും

കുവൈത്ത് സിറ്റി: കുവൈത്തില്‍ ബ്രിട്ടന്റെ സൈനികത്താവളം ആരംഭിക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. കുവൈത്ത് സൈന്യത്തിന് പരിശീലനം നല്‍കാനാണ് യു.കെ സൈന്യം കുവൈത്തിലെത്തുന്നത്. കഴിഞ്ഞ ദിവസം കുവൈത്തിലെ അല്‍ റായ് പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കുവൈത്തും ബ്രിട്ടനും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച പ്രകാരം സൈനിക,സുരക്ഷ,സാമ്പത്തിക,സാംസ്‌കാരിക,വിദ്യാഭ്യാസ മേഖലയില്‍ പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കാനും ധാരണയായിട്ടുണ്ട്. ഇതു സംബന്ധിച്ച് ഇരു രാജ്യത്തെയും പ്രതിനിധികള്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.

അതേസമയം, ബ്രിട്ടീഷ് സൈനിക കേന്ദ്രം കുവൈത്തില്‍ ആരംഭിക്കുന്നത് അയല്‍രാജ്യമായ സൗദിയെ ബാധിക്കില്ലെന്നും അതിര്‍ത്തി തര്‍ക്കവുമായി ബന്ധമില്ലെന്നും കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ സഹമന്ത്രി ഖാലിദ് അല്‍ ജറല്ല പറഞ്ഞു.

Related Articles