Current Date

Search
Close this search box.
Search
Close this search box.

പശ്ചിമേഷ്യന്‍ വാര്‍ത്തകളുടെ കുലപതി റോബര്‍ട് ഫിസ്‌ക് വിടവാങ്ങി

ലണ്ടന്‍: മുതിര്‍ന്ന ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകനും പശ്ചിമേഷ്യന്‍ വാര്‍ത്തകളും വിശകലനങ്ങളും കൈകാര്യം ചെയ്യുകയും ചെയ്ത പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ റോബര്‍ട് ഫിസ്‌ക് അന്തരിച്ചു. 74ാം വയസ്സിലാണ് വിടവാങ്ങിയത്. തന്റെ മാധ്യമജീവിതത്തിലെ സിംഹഭാഗവും അദ്ദേഹം പ്രവര്‍ത്തിച്ചത് പശ്ചിമേഷ്യന്‍ മേഖലകളില്‍ സംഭവവികാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടായിരുന്നു. പ്രത്യേകിച്ചും ഫലസ്തീനു നേരെയുള്ള ഇസ്രായേലിന്റെ അഞ്ച് അധിനിവേശങ്ങള്‍, ലെബനാന്‍ സിവില്‍ യുദ്ധം, ഇറാന്‍-ഇറാഖ് യുദ്ധം, 2011 അറബ് വസന്തം തുടങ്ങിയവയെല്ലാം തന്റെ കാലയളവില്‍ അദ്ദേഹം കവര്‍ ചെയ്തു.

സ്‌ട്രോക്കിനെത്തുടര്‍ന്ന് വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ ഡബ്ലിനിലെ സെന്റ് വിന്‍സെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അഫ്ഗാനിലെ സോവിയറ്റ് അധിനിവേശം, കുവൈത്തിലെ സദ്ദാം ഹുസൈന്റെ അധിനിവേശം,ബോസ്‌നിയ-കൊസോവ യുദ്ധം, ഇറാഖിലെ യു.എസ് അധിനിവേശം തുടങ്ങിയവയെല്ലാം ആഴത്തില്‍ വിശകലനം ചെയ്ത കാര്യദര്‍ശിയായിരുന്നു ഫിസ്‌ക്.

സണ്‍ഡേ എക്സ്പ്രസിലൂടെയാണ് ഫിസ്‌ക് മാധ്യമപ്രവര്‍ത്തന രംഗത്തേക്ക് എത്തുന്നത്. പിന്നീട് ദ ടൈംസിലേക്ക് മാറി. 1976ല്‍ ബെയ്റൂട്ടിലേക്ക് മാറിയതിന് പിന്നാലെയാണ് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടുന്ന മിഡില്‍ ഈസ്റ്റ് കറസ്പോണ്ടന്റായി റോബര്‍ട്ട് ഫിസ്‌ക് തന്റെ കരിയര്‍ ജീവിതം ആരംഭിക്കുന്നത്.
പശ്ചിമേഷ്യയെക്കുറിച്ചുള്ള മികച്ച കവറേജിനായി തന്റെ മാധ്യമപ്രവര്‍ത്തന ജീവിതത്തില്‍ നിരവധി ബഹുമതികള്‍ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.
ഓര്‍വെല്‍ പ്രൈസ് അടക്കം നിരവധി ബ്രിട്ടീഷ് പ്രസ് അവാര്‍ഡുകളും അദ്ദേഹം നേടിയിട്ടുണ്ട്.

Related Articles