ലണ്ടന്‍: ഫലസ്തീന്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി യു.കെ ആസ്ഥാനമായുള്ള ലീഗല്‍, ജസ്റ്റിസ് സെന്റര്‍ ഫേസ്ബുക്കിന് ഔദ്യോഗികമായി പരാതി നല്‍കി. ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സികളുമായും, അഭിഭാഷകരുമായും, മാധ്യമപ്രവര്‍ത്തകരുമായും ബന്ധപ്പെട്ട അക്കൗണ്ടുകള്‍ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്ക് ഏകപക്ഷീയമായി നീക്കം ചെയ്യുന്നതും സെന്‍സര്‍ ചെയ്യുന്നതും ചൂണ്ടിക്കാട്ടിയാണിത്.
കഴിഞ്ഞ ഒക്ടോബറില്‍ ‘മെറ്റ’ എന്ന് പുനര്‍നാമകരണം ചെയത് പ്ലാറ്റ്‌ഫോം അതിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അടിയന്തര അവലോകനം നടത്തുകയും, എന്തുകൊണ്ടാണ് ആ അക്കൗണ്ടുകള്‍ സെന്‍സര്‍ ചെയ്തതെന്ന് വിശദീകരിക്കുകയും ചെയ്യണമെന്ന് ‘Bindmans LLP’ പരാതിയില്‍ ആവശ്യപ്പെട്ടു. ഇന്റര്‍നാഷണല്‍ സെന്റര്‍ ഓഫ് ജസ്റ്റിറ്റ് ഫോര്‍ ഫലസ്തീന്‍ (ICJP), ഡിജിറ്റല്‍ അവകാശ ഗ്രൂപ്പായ സദാ സോഷ്യല്‍ എന്നീ സംഘടനകള്‍ക്ക് വേണ്ടി ലണ്ടന്‍ നിയമ സ്ഥാപനമായ ‘Bindmans LLP’ പരാതി നല്‍കുകയായിരുന്നു.
അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള യു.എന്‍ പ്രത്യേക പ്രതിനിധിക്കും പരാതി അയച്ചിട്ടുണ്ട്.
📲വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/BxliWKickAyDu0ikv75WY5