Current Date

Search
Close this search box.
Search
Close this search box.

ബുര്‍ഖക്കെതിരെ പരിഹാസവുമായി യു.കെ സാംസ്‌കാരിക സെക്രട്ടറി

ലണ്ടന്‍: മുസ്‌ലിം സ്ത്രീകളുടെ വസ്ത്രധാരണത്തിനെതിരെ പരിഹാസവുമായി പുതുതായി ചുമതലയേറ്റ യു.കെ സാംസ്‌കാരിക സെക്രട്ടറി. ബുര്‍ഖ മധ്യകാലഘട്ടത്തിലെ വസ്ത്രധാരണ രീതിയാണെന്നാണ് 64കാരിയായ നദീന്‍ ഡോറിസ് പ്രസ്താവിച്ചത്.

ഈയാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭ പുനസംഘടിപ്പിച്ചതിന് ശേഷമാണ് ഇവരെ പുതിയ സാംസ്‌കാരിക സെക്രട്ടറിയായി നിയമിച്ചത്. നേരത്തെയും ഇസ്ലാമോഫോബിക് പ്രസ്താവനകള്‍ നടത്തി ഇവര്‍ വിവാദത്തിലായിരുന്നു. മുസ്ലിം സ്ത്രീകളുടെ മുഖാവരണം പൂര്‍ണമായും നിരോധിക്കണമെന്ന് ഇവര്‍ മുന്‍പ് ആവശ്യപ്പെട്ടിരുന്നു.

ബോറിസ് ജോണ്‍സണും മുസ്്‌ലിം സ്ത്രീകളുടെ വലസ്ത്രധാരണത്തെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. ബുര്‍ഖ ‘അടിച്ചമര്‍ത്തലിന്റെ പ്രതീകമാണെന്നും അത് ധരിച്ച സ്ത്രീകളെ ‘ബാങ്ക് കൊള്ളക്കാര്‍’, ‘ലെറ്റര്‍ ബോക്‌സുകള്‍’ എന്നിവ പോലെ കാണപ്പെടുന്നുവെന്നും 2018ല്‍ ബോറിസ് ജോണ്‍സണ്‍ എം.പിയായ സമയത്ത് ഒരു പത്രത്തില്‍ എഴുതിയ കോളത്തില്‍ വിവാദ പരാമര്‍ശം നടത്തിയിരുന്നു.

‘യഥാര്‍ത്ഥത്തില്‍ ബോറിസ് ജോണ്‍സണ്‍ ആ പത്ര ലേഖനവുമായി കൂടുതല്‍ മുന്നോട്ട് പോകാത്തതിനാല്‍ ഞാന്‍ വളരെ നിരാശയാണ്, അദ്ദേഹം ആ ഡ്രസ് കോഡ് പൂര്‍ണ്ണമായും നിരോധിക്കണം. ബുര്‍ഖ ഒരു മധ്യകാല ഡ്രസ്‌കോഡ് ആണ്- ഇത് സ്ത്രീകളുടെ സൗന്ദര്യവും അവരുടെ മുറിവുകളും മറയ്ക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. ഗാര്‍ഹിക പീഡനത്തിന്റെ പാടുകള്‍ മറയ്ക്കാനാണ് അവര്‍ വസ്ത്രം ഉപയോഗിക്കുന്നതെന്നും’ ഡോറിസ് പറഞ്ഞു. സ്‌കൈ ന്യൂസിനോട് സംസാരിക്കവേയാണ് അവര്‍ വീണ്ടും വിവാദ പരാമര്‍ശം നടത്തിയത്.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles