NewsWorld Wide

ഇസ്രായേല്‍ ചലച്ചിത്രോത്സവം ബഹിഷ്‌കരിച്ച് യു.കെയിലെ സിനിമ പ്രവര്‍ത്തകര്‍

ലണ്ടന്‍: ലണ്ടനിലെ ഇസ്രായേല്‍ ഫിലിം ഫെസ്റ്റിവല്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് യു.കെയിലെ സിനിമ പ്രവര്‍ത്തകര്‍ രംഗത്ത്. ഇരുപതോളം വരുന്ന സിനിമ നിര്‍മ്മാതാക്കളും തിരക്കഥാകൃത്തുക്കളും നടീ-നടന്മാരും സിനിമ നിരൂപകരുമാണ് സീറത് എന്ന പേരില്‍ ലണ്ടനില്‍ നടക്കുന്ന ഇസ്രായേല്‍ ഫിലിം ആന്റ് ടെലിവിഷന്‍ ഫെസ്റ്റിവല്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇസ്രായേല്‍ സര്‍ക്കാരുമായി സഹകരിച്ചാണ് ലണ്ടനിലെ മേള സംഘടിപ്പിക്കാറുള്ളത്.

ഫലസ്തീനികള്‍ക്കെതിരെ സയണിസ്റ്റുകള്‍ നടത്തുന്ന ക്രൂരതകളിലും അതിക്രമങ്ങളിലും പ്രതിഷേധിച്ചാണ് തങ്ങള്‍ പരിപാടി ബഹിഷ്‌കരിക്കുന്നതെന്ന് സിനിമ പ്രവര്‍ത്തകര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ 70 വര്‍ഷമായി ഇസ്രായേല്‍ ഫലസ്തീനികള്‍ക്കു നേരെ അതിക്രമങ്ങള്‍ തുടരുകയാണെന്നും ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേര്‍ണ്‍സിനു നേരെ ഇസ്രായേല്‍ സ്വീകരിച്ച് നടപടികള്‍ മനുഷ്യത്വരഹിതമാണെന്ന് യു.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രത്യേകിച്ചും അവര്‍ കുട്ടികള്‍ക്കും ഭിന്നശേഷിക്കാരായ ആളുകള്‍ക്കുമെതിരെ നടത്തിയ ക്രൂരതകള്‍. അതിനാല്‍ യു.കെ സര്‍ക്കാര്‍ ഈ ചലചിത്രോത്സവത്തില്‍ നിന്നും പിന്മാറണമെന്നും സിനിമ പ്രവര്‍ത്തകര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Facebook Comments
Related Articles
Show More
Close
Close

Adblock Detected

Please consider supporting us by disabling your ad blocker