Current Date

Search
Close this search box.
Search
Close this search box.

മ്യാന്മറിനെതിരെ പുതിയ ഉപരോധവുമായി യു.കെ

ലണ്ടന്‍: മ്യാന്മറിനെതിരെ പുതിയ ഉപരോധ നടപടികള്‍ ഏര്‍പ്പെടുത്തി യു.കെ. മ്യാന്മറിലെ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലേറിയ പട്ടാള ഭരണകൂടത്തെ സഹായിക്കുന്നവര്‍ക്ക് നേരെയാണ് ഉപരോധമേര്‍പ്പെടുത്തിയത്. പട്ടാള ഭരണകൂടത്തിന് ആയുധ, സാമ്പത്തിക പിന്തുണ നല്‍കുന്ന പ്രധാനനപ്പെട്ട വ്യവസായ സഹകാരികള്‍ക്കെതിരെയാണ് ബ്രിട്ടന്‍ കഴിഞ്ഞ ദിവസം ഉപരോധം പ്രഖ്യാപിച്ചത്.

conglomerate Htoo ഗ്രൂപ്പ് ഓഫ് കമ്പനിക്കും അതിന്റെ സ്ഥാപകന്‍ തായ് സാക്കുമെതിരെയാണ് ഉപരോധം ഏര്‍പ്പെടുത്തിയതെന്ന് യു.കെ വിദേശകാര്യ മന്ത്രി പറഞ്ഞു. സൈന്യത്തിന് വേണ്ടി ആയുധ ഇടപാടുകളില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനിയാണിത്. 2017 ല്‍ റോഹിങ്ക്യകള്‍ക്കെതിരായ വംശഹത്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കിയതും ഈ കമ്പനിയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ രാജ്യത്ത് നടന്ന അട്ടിമറിയെ തുടര്‍ന്ന് മ്യാന്‍മറിലെ ഏതാനും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ യു കെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

മ്യാന്‍മറിലെ ജനങ്ങള്‍ക്കെതിരായ ക്രൂരമായ ആക്രമണം നിര്‍ത്തുന്നതിന്റെ യാതൊരു സൂചനയും സൈനിക ഭരണകൂടം കാണിക്കുന്നില്ല. ഭരണകൂടത്തിന്റെ ധനസഹായവും കുട്ടികള്‍ ഉള്‍പ്പെടെയുള്ള നിരപരാധികളെ കൊല്ലാന്‍ ഉപയോഗിക്കുന്ന ആയുധ വിതരണവും നിയന്ത്രിക്കുകയും ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നവരെ ലക്ഷ്യമിടുകയുമാണ് ഞങ്ങളുടെ പങ്കാളികള്‍ക്കൊപ്പം ഉപരോധത്തിലൂടെ ചെയ്യുന്നതെന്നും യു.കെ വിദേശകാര്യ മന്ത്രി ഡൊമിനിക് റാബ് പറഞ്ഞു.

Related Articles