Current Date

Search
Close this search box.
Search
Close this search box.

കുടിയേറ്റ മേഖലകളില്‍ ഫുട്‌ബോള്‍ സംപ്രേക്ഷണത്തിന് ഇസ്രായേലിന് യുവേഫയുടെ വിലക്ക്

ദോഹ: ഫലസ്തീനിലെ അനധികൃത കുടിയേറ്റ മേഖലകളില്‍ ഫുട്‌ബോള്‍ സംപ്രേഷണം ചെയ്യാന്‍ ഇസ്രായേലിന് യുവേഫയുടെ വിലക്ക്. ‘കാന്‍’ എന്ന പേരിലറിയപ്പെടുന്ന ഇസ്രായേലിന്റെ പബ്ലിക് ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷനാണ് യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പും ലോകകപ്പിന്റെ പ്രാഥമിക മത്സരങ്ങളും സംപ്രേക്ഷണം ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.

ഫലസ്തീനിലെ അധിനിവേശ വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറൂസലേമിലും മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതിനാണ് നിരോധനമേര്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷമാണ് കാനിന് സംപ്രേക്ഷണത്തിന് അനുമതി ലഭിച്ചിരുന്നത്.

കരാര്‍ പ്രകാരം കാനിന് ഗ്രീന്‍ ലൈന്‍ എന്ന പേരിലറിയപ്പെടുന്ന ഇടങ്ങളിലെ മത്സരം സംപ്രേഷണം ചെയ്യാവൂ എന്നും ഫലസ്തീന്‍ മേഖലകള്‍ ഇതിനകത്ത് വരില്ലെന്നുമാണ് കരാറിലുള്ളതെന്നുമാണ് യുവേഫയുടെ നിലപാട്. ഖത്തറിന്റെ നിര്‍ദേശപ്രകാരമാണ് യുവേഫയുടെ ഈ തീരുമാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനാല്‍ തന്നെ ഇസ്രായേലും യുവേഫയും തമ്മില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്. ടൈംസ് ഓഫ് ഇസ്രായേല്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

 

Related Articles