Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലുമായുള്ള യു.എ.ഇയുടെ വ്യാപാരം 500 മില്യണ്‍ ഡോളര്‍ കടന്നു

അബൂദബി: ഇസ്രായേലും യു.എ.ഇയും തമ്മിലുള്ള വ്യാപാരം 500 മില്യണ്‍ ഡോളര്‍ കടന്നതായി ഇസ്രായേല്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഫെഡറേഷന്‍ (എഫ് ഐ സി സി) അറിയിച്ചു. 2021 ആദ്യ പകുതിയോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപാടുകള്‍ 523.2 മില്യണ്‍ ഡോളര്‍ കടന്നതായി ഞായറാഴ്ചയാണ് ഫെഡറേഷന്‍ അറിയിച്ചത്. 2020ല്‍ ആകെ 188.9 മില്യണ്‍ ഡോളര്‍ ആയിരുന്നു ഇത്. ഇതാണ് 177 ശതമാനം വളര്‍ന്ന് 523ല്‍ എത്തിനില്‍ക്കുന്നത്.

വജ്രങ്ങള്‍ ഒഴികെയുള്ള വ്യാപാരം, ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 229 മില്യണ്‍ ഡോളറാണെന്ന് എഫ് ഐ സി സി പറഞ്ഞു. ഇത് 2020ല്‍ 94.2 മില്യണ്‍ ഡോളറില്‍ നിന്ന് 143 ശതമാനം ഉയര്‍ന്നു.

കഴിഞ്ഞ വര്‍ഷം അബ്രഹാം ഉടമ്പടി പ്രകാരം ഇരു രാജ്യങ്ങളും തമ്മില്‍ ബന്ധം സാധാരണ നിലയിലാക്കിയതിന് ശേഷം ഏകദേശം 200,000 ഇസ്രായേലികള്‍ യു എ ഇ സന്ദര്‍ശിച്ചിട്ടുണ്ട്.

Related Articles