NewsWorld Wide

യെമനിലെ യു.എ.ഇ സൈന്യത്തിന്റെ സാന്നിധ്യം കുറച്ചു

സന്‍ആ: യെമനില്‍ യു.എ.ഇ-സൗദി സഖ്യസേന വിന്യസിച്ച സൈന്യത്തിന്റെ എണ്ണം വെട്ടിക്കുറക്കുന്നു. സമാധാന നടപടികളുടെ ഭാഗമായാണ് യെമനിലെ വിവിധ മേഖലകളിലേക്കുള്ള യു.എ.ഇ സൈന്യത്തിന്റെ എണ്ണം വെട്ടിക്കുറക്കുന്നതെന്നാണ് അധികൃതര്‍ അറിയിച്ചത്. സൗദിയുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് ഈ തീരുമാനത്തിലെത്തിയതെന്ന് എ.എഫ്.പി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ആദ്യം സമാധാനം’ എന്ന നയതന്ത്രത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇതിന്റെ ഭാഗമായി രാജ്യത്തെ തന്ത്രപ്രധാന തുറമുഖമായ ഏദന്‍ പോര്‍ട്ടില്‍ നിന്നും പടിഞ്ഞാറന്‍ തീരത്തു നിന്നും യു.എ.ഇ തങ്ങളുടെ സൈനിക വിഭാഗത്തെ തിരിച്ചു വിളിച്ചു.

നയപരമായ കാരണങ്ങളാല്‍ ചെങ്കടല്‍ പട്ടണമായ ഹുദൈദയില്‍ നിന്നും ഞങ്ങള്‍ സൈന്യത്തെ കുറക്കുകയാണ്- പേര് വെളിപ്പെടുത്താത്ത യു.എ.ഇ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 2015 മുതലാണ് സൗദിയും യു.എ.ഇയും സംയുക്തമായി യെമനില്‍ ഹൂതി വിമതര്‍ക്കു നേരെ എന്ന പേരില്‍ വ്യോമാക്രമണങ്ങള്‍ ആരംഭിച്ചത്.

Facebook Comments
Show More

Related Articles

Close
Close