Current Date

Search
Close this search box.
Search
Close this search box.

തെല്‍അവീവില്‍ എംബസി തുറക്കാനൊരുങ്ങി യു.എ.ഇ

തെല്‍അവീവ്: ഇസ്രായേല്‍-യു.എ.ഇ നയതന്ത്ര കരാര്‍ പ്രാബല്യത്തില്‍ വന്നതിനു പിന്നാലെ ഇസ്രായേല്‍ തലസ്ഥാനമായ തെല്‍അവീവില്‍ എംബസി തുറക്കാനൊരുങ്ങി യു.എ.ഇ. യു.എ.ഇ വിദേശകാര്യ മന്ത്രി അന്‍വര്‍ ഗര്‍ഖാഷിനെ ഉദ്ധരിച്ച് അനദോലു ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

‘ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള അന്താരാഷ്ട്ര സമവായത്തിന്റെ അടിസ്ഥാനത്തില്‍ അബുദബി ഇസ്രായേലില്‍ ഒരു എംബസി തുറക്കും. എംബസി തെല്‍ അവീവിലായിരിക്കും, ഇത് വളരെ വ്യക്തമാണെന്നും’ അദ്ദേഹം പറഞ്ഞു.

പലസ്തീന്‍ ഭൂമികള്‍ പിടിച്ചെടുക്കുന്നത് തടയുക എന്നതായിരുന്നു കരാറിന്റെ ഏറ്റവും ശക്തമായ നേട്ടമെന്നും രണ്ടാമതായി ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള യു.എ.ഇയുടെ പ്രതിബദ്ധത ആവര്‍ത്തിക്കുകയും ചെയ്തുവെന്നും കരാര്‍ കൊണ്ടുണ്ടായ നേട്ടത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

അതേസമയം, കരാറിനെത്തുടര്‍ന്ന് ഇസ്രായേല്‍ കൂട്ടിച്ചേര്‍ക്കല്‍ പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും പദ്ധതി സജീവ പരിഗണനയിലുണ്ടെന്നുമാണ് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു പ്രതികരിച്ചിരുന്നത്.

 

Related Articles