Current Date

Search
Close this search box.
Search
Close this search box.

13 മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസക്ക് വിലക്കേര്‍പ്പെടുത്തി യു.എ.ഇ

uae

അബൂദബി: 13 മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തൊഴില്‍-ജോലി വിസകള്‍ക്ക് യു.എ.ഇ വിലക്കേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. തുര്‍ക്കി, പാക്‌സ്താന്‍, ഇറാന്‍, സിറിയ, സൊമാലിയ അടക്കമുള്ള രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. റോയിറ്റേഴ്‌സിനെ ഉദ്ധരിച്ച് മിഡിലീസ്റ്റ് മോണിറ്റര്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇതു സംബന്ധിച്ച ഉത്തരവ് യു.എ.ഇയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിസിനസ് പാര്‍ക്കിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് അയച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നവംബര്‍ 18 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായും പറയുന്നുണ്ട്. സുരക്ഷ കാരണങ്ങള്‍ മുന്‍ നിര്‍ത്തി അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ലിബിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായും റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ കാരണം കൃത്യമായി പറയുന്നുമില്ല.

അള്‍ജീരിയ, കെനിയ, ഇറാഖ്, ലെബനാന്‍, തുനീഷ്യ എന്നിവിടങ്ങളിലെ പൗരന്മാര്‍ക്കും ഈ നിരോധനം ബാധകമാണെന്നും 13 രാജ്യങ്ങളില്‍ നിന്നുള്ള വിസ അപേക്ഷകള്‍ പ്രത്യേകം അവലോകനം ചെയ്യപ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, നിരോധനത്തിന് എന്തെങ്കിലും ഇളവുകളുണ്ടോ എന്ന് വ്യക്തമല്ല.

Related Articles