Current Date

Search
Close this search box.
Search
Close this search box.

കേരള പുനര്‍നിര്‍മാണത്തിന് യു.എ.ഇയുടെ പൂര്‍ണ പിന്തുണ

അബൂദബി: പ്രളയം മൂലം ദുരിതമനുഭവിക്കുന്ന കേരള ജനതക്ക് പരിപൂര്‍ണ പിന്തുണയുമായി യു.എ.ഇ രംഗത്ത്. കേരള പുനര്‍നിര്‍മാണത്തിന്(റീബില്‍ഡ് കേരള) യു.എ.ഇ സര്‍ക്കാര്‍ സമ്പൂര്‍ണ പിന്തുണ നല്‍കുമെന്ന് യു.എ.ഇ ക്യാബിനറ്റ് -ഭാവി കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി അറിയിച്ചു. ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസുഫലിയാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിയുമായി നടത്തിയ ചര്‍ച്ചക്കു ശേഷമാണ് യൂസുഫലി മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്.

പദ്ധതി നടപ്പാക്കാനായി കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചിച്ച് വേണ്ട നടപടികള്‍ കൈകൊള്ളുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനായി യു.എ.ഇ കര്‍മപദ്ധതികള്‍ തയാറാക്കുന്നുണ്ട്. യു.എ.ഇയുടെ നേതൃത്വത്തിലുള്ള ഖലീഫ ഫണ്ടിലേക്ക് നിരവധി പേരാണ് സഹായഹസ്തവുമായി മുന്നോട്ടു വരുന്നത്. ഫണ്ട് സമാഹരണം പൂര്‍ത്തിയായ ശേഷം കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് തുക കേരളത്തിന് കൈമാറുമെന്നും യുസുഫലി അറിയിച്ചു.
വിവിധ ദുരിതാശ്വാസ ഫണ്ടുകളിലേക്ക് ലുലു ഗ്രൂപ്പ് ഇതുവരെയായി 18 കോടിയാണ് സംഭാവന നല്‍കിയിട്ടുള്ളത്.

Related Articles