Current Date

Search
Close this search box.
Search
Close this search box.

റൂഹാനിയുടെ പ്രസം​ഗം: ഇറാൻ നയതന്ത്ര പ്രതിനിധിയെ യു.എ.ഇ വിളിച്ചുവരുത്തി

അബുദബി: ഇസ്രായേലുമായുള്ള യു.എ.ഇയുടെ നയതന്ത്ര ബന്ധവുമായി ബന്ധപ്പെട്ട് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി നടത്തിയ പ്രസംഗത്തിന്റെ പ്രതികരണമെന്നോണം അബുദബിയിലെ ഇറാന്‍ നയതന്ത്ര പ്രതിനിധിയെ യു.എ.ഇ വിളിച്ചുവരുത്തി. ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള കരാറിലെത്തിയത് യു.എ.ഇ ചെയ്ത വിലിയ അബദ്ധമാണെന്ന് ഹസ്സന്‍ റൂഹാനി ശനിയാഴ്ച പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ ദിവസം യു.എ.ഇ വിദേശ മന്ത്രാലയം ഇറാന്‍ അംബാസിഡറെ വിളിച്ചുവരുത്തുകയും, ശക്തമായ ഭാഷയില്‍ വിയോജന കുറിപ്പ് നല്‍കുകയും ചെയ്തതായി യു.എ.ഇ ദേശീയ വാര്‍ത്താ ഏജന്‍സിയായ ഡബ്ല്യു.എ.എം റിപ്പോര്‍ട്ട് ചെയ്തു.

കരാറിനെ ഇറാന്‍ ശക്തമായി അപലപിച്ച് രംഗത്തെത്തിയിരുന്നു. ഇസ്രായേലുമായി നയതന്ത്ര കരാറിലേര്‍പ്പെട്ടത് യു.എ.ഇ ചെയ്ത വലിയ അപരാധമാണെന്നായിരുന്നു ഇറാന്‍ വിമര്‍ശിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപരമായ വിഢിത്തം എന്നും ഇത് മുഖേന ഇറാന്റെ പിന്തുണയുള്ള ഫലസ്തീനിലെ പ്രതിരോധ അച്ചുതണ്ട് മാത്രമേ ശക്തിപ്പെടൂ എന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചിരുന്നു.

 

Related Articles