Current Date

Search
Close this search box.
Search
Close this search box.

10 വര്‍ഷത്തെ തടവ്: യു.എ.ഇ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അപ്പീല്‍ നല്‍കി

അബൂദാബി: യു.എ.ഇയിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനായ അഹ്മദ് മന്‍സൂറിനെതിരെ ചുമത്തിയ 10 വര്‍ഷത്തെ തടവിനെതിരെ അപ്പീല്‍ നല്‍കി. യു.എ.ഇയിലെ പരമോന്നത കോടതിയിലാണ് മന്‍സൂര്‍ വിധി പുന:പരിശോധിക്കാന്‍ അപ്പീല്‍ നല്‍കിയത്.

കഴിഞ്ഞ മേയിലാണ് രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ട്വിറ്ററില്‍ പോസ്റ്റുകള്‍ പ്രചരിപ്പിച്ചെന്ന് പറഞ്ഞ് മന്‍സൂര്‍ അഹ്മദിനെതിരെ അബൂദാബി കോടതി തടവിന് വിധിച്ചത്. ഒരു മില്യണ്‍ ദിര്‍ഹം പിഴയും വിധിച്ചിരുന്നു.
യു.എ.ഇയിലെ നേതാക്കളെയും ചിഹ്നങ്ങളെയും അപമാനിച്ചതിനെയും രാജ്യത്തിന്റെ അഭിമാനത്തെ ചോദ്യം ചെയ്‌തെന്നും ആരോപിച്ചാണ് അദ്ദേഹത്തിനു നേരെ കോടതി ശിക്ഷ വിധിച്ചത്.

യു.എ.ഇയുടെ നടപടിക്കെതിരെ യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍,യൂറോപ്യന്‍ പാര്‍ലമെന്റ് മനുഷ്യാവകാശ സബ് കമ്മിറ്റി,ആംനെസ്റ്റി ഇന്റര്‍നാഷണല്‍,ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് എന്നിവരടക്കം നിരവധി പേര്‍ രംഗത്തു വന്നിരുന്നു.

Related Articles