Current Date

Search
Close this search box.
Search
Close this search box.

സിറിയയില്‍ സിവിലിയന്മാര്‍ കൊല്ലപ്പെടുന്നതിനിടെ അസദിനെ വാഴ്ത്തി യു.എ.ഇ

ദമസ്‌കസ്: സിറിയയില്‍ ആഭ്യന്തര യുദ്ധം രൂക്ഷമായി നിരപരാധികളായ ജനങ്ങള്‍ മരിച്ചുവീഴുമ്പോഴും സിറിയയിലെ ബശ്ശാര്‍ അസദ് ഭരണകൂടത്തെ പ്രശംസിച്ച് യു.എ.ഇ. സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദ് ബുദ്ധിമാനായ നേതാവ് ആണെന്നാണ് ദമസ്‌കസിലെ യു.എ.ഇ ഉന്നത നയതന്ത്രജ്ഞന്‍ അബ്ദുല്‍ ഹകീം ഇബ്രാഹീം അല്‍ നുഐമി പറഞ്ഞത്. സിറിയന്‍ തലസ്ഥാനമായ ദമസ്‌കസില്‍ യു.എ.ഇയുടെ നവീകരിച്ച  എംബസിയുടെ ഉദ്ഘാടന വേളയിലാണ് അദ്ദേഹം അസദിനെ പുകഴ്ത്തി സംസാരിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും പ്രതിജ്ഞാബദ്ധതയും ഇതിലൂടെ ഇരട്ടിയാക്കുകയാണ് യു.എ.ഇ ചെയ്യുന്നത്. യു.എ.ഇയുടെ 48ാം ദേശീയ ദിനത്തിലായിരുന്നു ചടങ്ങ്. ചടങ്ങില്‍ സിറിയന്‍ ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.

യു.എ.ഇയും സിറിയയും തമ്മിലുള്ള ബന്ധം ദൃഢവും ശക്തവും സവിശേഷമായതുമാണ്. അതിന്റെ അടിത്തറ രാജ്യസ്ഥാപകന്‍ സ്ഥാപിച്ചതാണ്. പ്രസിഡന്റ് ബശ്ശാര്‍ അസദിന്റെ നേതൃത്വത്തിലുള്ള വിവേകപൂര്‍ണമായ നേതൃത്വത്തിന് കീഴില്‍ സിറിയയില്‍ കൂടുതല്‍ സുരക്ഷയും സ്ഥിരതയും നിലനില്‍ക്കട്ടെയെന്ന് ഞങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണ്. അബ്ദുല്‍ ഹകീം ഇബ്രാഹീം പറഞ്ഞു.

സിറിയയില്‍ കഴിഞ്ഞ ആഴ്ചകളില്‍ റഷ്യയുടെ നേതൃത്വത്തിലുള്ള സഖ്യസൈന്യം വ്യാപകമായ വ്യോമാക്രമണങ്ങളാണ് നടത്തുന്നത്. ഇദ്‌ലിബില്‍ നിരപരാധികളായ സിവിലിയന്മാര്‍ അടക്കം ധാരാളം പേര്‍ കൊല്ലപ്പെട്ടിരുന്നു.

Related Articles