Current Date

Search
Close this search box.
Search
Close this search box.

യു.എ.ഇ ക്യാബിനറ്റ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

ദുബൈ: യു.എ.ഇയുടെ പുതിയ കാബിനറ്റ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. വീഡിയോ കോണ്‍ഫറന്‍സിലൂടെ യു.എ.ഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് മുമ്പാകെയാണ് കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്.

യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ അംഗീകാരത്തിന് ശേഷമായിരുന്നു ഇത്. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും വിദൂര സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

‘എന്റെ സഹോദരന്‍ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിന്റെ പിന്തുണയോടെ, പുതിയ ആഗോള മാറ്റങ്ങളോട് പ്രതികരിക്കുന്നതില്‍ യുഎഇ സര്‍ക്കാര്‍ അതിവേഗം മുന്നേറുകയാണ്. ചുറ്റുമുള്ള വെല്ലുവിളികളോട് സജീവമായി പ്രതികരിക്കുന്നതിനും ഉചിതമായ തീരുമാനങ്ങള്‍ എടുക്കുന്നതിനും നമ്മുടെ മുന്‍ഗണനകള്‍ പുനഃക്രമീകരിക്കുന്നതിനും ലോകത്തിലെ മുന്‍നിര രാജ്യങ്ങളില്‍ ഒന്നാണ് നമ്മള്‍,’ ചടങ്ങില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് പറഞ്ഞു.

യുഎഇ ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. ക്രിയാത്മക ചിന്താഗതിയും മുന്നോട്ടുള്ള കാഴ്ചപ്പാടുകളും ഉപയോഗിച്ച് പരിവര്‍ത്തനങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ യുഎഇ എല്ലായ്‌പ്പോഴും സജീവമാണ്. യുഎഇയെയും അവിടുത്തെ ജനങ്ങളെയും സേവിക്കുന്നതിനായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന പുതിയ ക്യാബിനറ്റ് അംഗങ്ങള്‍ക്ക് എല്ലാവിധ ആശംസകള്‍ അര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Related Articles