Current Date

Search
Close this search box.
Search
Close this search box.

യു.എ.ഇയില്‍ വിവാഹ ചടങ്ങുകളും രജിസ്‌ട്രേഷന്‍ നടപടികളും ഓണ്‍ലൈനില്‍

അബൂദബി: കോവിഡ് അതിവേഗം വ്യാപിക്കുന്ന യു.എ.ഇയില്‍ വിവാഹ ചടങ്ങുകളും തുടര്‍ന്നുള്ള രജിസ്‌ട്രേഷന്‍ സേവനങ്ങളും ഓണ്‍ലൈനിലാക്കി. നേരത്തെ വിവാഹ-വിവാഹ മോചന കേസുകള്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ നര്‍ത്തിവെക്കുന്നതായി കോടതി അറിയിച്ചിരുന്നു. വിവാഹ ചടങ്ങുകള്‍ നടത്തുന്നതിനും രാജ്യത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

തുടര്‍ന്നാണ് വിവാഹം ഓണ്‍ലൈന്‍ വഴി പണ്ഡിതന്റെ സാന്നിധ്യത്തില്‍ നടത്തുകയും തുടര്‍ന്ന് ഇതിന്റെ നടപടിക്രമങ്ങള്‍ ഓണ്‍ലൈന്‍ വഴി പൂര്‍ത്തിയാക്കാനുമാണ് യു.എ.ഇ നിയമ മന്ത്രാലയം നിര്‍ദേശിച്ചത്. ഇതിനായി ഓണ്‍ലൈനില്‍ ഒരു വീഡിയോ ലിങ്കും അവര്‍ പുറത്തുവിട്ടിട്ടുണ്ട്. ലിങ്ക് വഴിയാണ് വിവാഹ കര്‍മങ്ങളും തുടര്‍ന്നുള്ള നടപടികളും സ്വീകരിക്കേണ്ടത്. ഞായറാഴ്ച നിയമകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് യു.എ.ഇ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

നേരത്തെ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ദുബൈയിലെ കുടുംബ കോടതി വിവാഹ,വിവാഹ മോചന കേസുകള്‍ കൈകാര്യം ചെയ്യുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അറിയിച്ചിരുന്നു.

Related Articles