Current Date

Search
Close this search box.
Search
Close this search box.

മനുഷ്യാവകാശങ്ങള്‍ വകവെച്ചുനല്‍കുന്നതില്‍ യു.എ.ഇ മുന്നേറുന്നു: യു.എന്‍ റിപ്പോര്‍ട്ട്

അബൂദബി: മനുഷ്യാവകാശങ്ങള്‍ വകവെച്ചുനല്‍കുന്നതില്‍ യു.എ.ഇ പുരോഗതി കൈവരിച്ചതായി യു.എന്‍.ഡി.പി (United Nations Development Programme) റിപ്പോര്‍ട്ട്. മിഡില്‍ ഈസ്റ്റ്, ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളുടെ പട്ടികയില്‍ യു.എ.ഇക്ക് ഒന്നാം സ്ഥാനമാണുള്ളത്. കോവിഡിന് ശേഷമുള്ള വീണ്ടെടുപ്പ് കാലത്ത്, മേഖലയില്‍ പുരോഗതി കൈവരിക്കാന്‍ യു.എ.ഇക്ക് അവസരമുണ്ടായതായി യു.എന്‍.ഡി.പിയുടെ 2021-2022ലെ മാനവ വളര്‍ച്ചാ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഉത്തരവാദിത്തപൂര്‍ണമായ ഭരണവും, വൈവിധ്യങ്ങളില്‍ ഊന്നിയുള്ള സമ്പദ്‌വ്യവസ്ഥയും, സുസ്ഥിരത കൈവരിക്കുന്നതിന് വൈധ്യങ്ങളെ ഉള്‍കൊള്ളുന്ന സമൂഹവുമാണ് യു.എ.ഇയിലുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യു.എ.ഇ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്തുള്ളത് സൗദി അറേബ്യയാണ്.

അതേസമയം, പീഡനങ്ങള്‍ക്കെതിരെ യു.എന്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ രാഷ്ട്രം പിന്തുടരണമെന്ന് സന്നദ്ധ സംഘടന യു.എ.ഇയോട് ആവശ്യപ്പെട്ടു. കൂടാതെ, യു.എ.ഇയുടെ സീറോ കാര്‍ബണ്‍, പ്രകൃതി വിഭവ നിക്ഷേപം റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles