Current Date

Search
Close this search box.
Search
Close this search box.

കോവിഡ് പ്രതിരോധം: സഹകരിച്ച് പ്രവര്‍ത്തിക്കാനൊരുങ്ങി യു.എ.ഇയും ഇറാനും

അബൂദബി: കോവിഡ് 19 പകര്‍ച്ചവ്യാധി നേരിടുന്നതിന് സംയുക്തമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച് യു.എ.ഇയും ഇറാനും. അപൂര്‍വമായാണ് ഇരു രാജ്യങ്ങളും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയാകുന്നത്. ഇതു സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തിയതായി യു.എ.ഇ സ്‌റ്റേറ്റ് ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും കൊറോണ വൈറസ് കൈകാര്യം ചെയ്യുന്നതിന് ഇത് ഒരു പ്രധാന ഘടകമാണെന്നും ഇരു നേതാക്കളും പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഓണ്‍ലൈന്‍ മീറ്റില്‍ ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫും യു.എ.ഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാനും പരസ്പരം ഈദാശംസകളും കൈമാറി. ഷിയാ മുസ്‌ലിം ആശയം പിന്‍പറ്റുന്ന ഇറാനും സുന്നി വിഭാഗമായ യു.എ.ഇ സൗദി എന്നീ രാജ്യങ്ങളും വ്യത്യസ്ത ആശയക്കാരായതിനാല്‍ വളരെക്കാലമായി അകന്ന് സഹകരിച്ച്പ്രവര്‍ത്തിക്കാറില്ലായിരുന്നു.

Related Articles