Current Date

Search
Close this search box.
Search
Close this search box.

ഹഫ്തര്‍ സൈന്യത്തിന് യു.എ.ഇ ആയുധം വിതരണം ചെയ്യുന്നു: യു.എന്‍

അബൂദബി: ലിബിയയില്‍ യുദ്ധ ചേരിയിലെ ഖലീഫ ഹഫ്തര്‍ സൈന്യത്തിനുള്ള ആയുധ വിതരണം യു.എ.ഇ വര്‍ധിപ്പിച്ചതായി യു.എന്‍. അന്താരാഷ്ട്ര തലത്തില്‍ അംഗീകാരമുള്ള Government of National Accord (GNA)നെതിരെ യുദ്ധം ചെയ്യാന്‍ യു.എ.ഇ പടക്കോപ്പുകളും യുദ്ധ സാമഗ്രികകളും നല്‍കുകയാണെന്നാണ് യു.എന്‍ വക്താവ് അറിയിച്ചത്. വാള്‍സ്ട്രീറ്റ് ജേണല്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ലിബിയന്‍ സെക്യൂരിറ്റി കൗണ്‍സില്‍ കമ്മിറ്റിയിലെ വിദഗ്ധര്‍ സമാഹരിച്ച രഹസ്യ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്്. രാജ്യത്ത് തുര്‍ക്കിയുടെ സ്വാധീനം വര്‍ധിക്കുമെന്ന് ചൂണ്ടിക്കാട്ടി ലിബിയയിലേക്കുള്ള ആയുധ നിരോധന നിയമം യു.എ.ഇ ലംഘിക്കുകയും ഹഫ്തറിന് സൈനിക സഹായം ചെയ്യുകയുമാണെന്നും യു.എന്‍ വക്താവിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.

2020 ജനുവരി മുതല്‍ ഏപ്രില്‍ വരെ യുദ്ധോപകരണങ്ങള്‍ അടങ്ങിയ 150 ഷിപ്‌മെന്റുകളാണ് യു.എ.ഇ വ്യോമസേന ലിബിയയിലേക്ക് അയച്ചത്. ലിബിയയില്‍ വര്‍ഷങ്ങളായി ഇരു വിഭാഗങ്ങളായ ജി.എന്‍.എയും ലിബിയന്‍ നാഷണല്‍ ആര്‍മിയും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്. മുന്‍ സൈനിക കമാന്‍ഡര്‍ ഖലീഫ ഹഫ്തറാണ് എല്‍.എന്‍.എക്ക് നേതൃത്വം നല്‍കുന്നത്.

 

Related Articles