Current Date

Search
Close this search box.
Search
Close this search box.

വിദേശത്ത് കുടുങ്ങിക്കിടന്ന ഏറ്റവും പ്രായം കുറഞ്ഞ എമിറാത്തി മടങ്ങിയെത്തി

അബുദാബി: കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ ഫലമായി കുവൈത്തില്‍ വാണിജ്യ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണെങ്കിലും, കുവൈത്തിലെ യുഎഇ എംബസി, വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം, MoFAIC എന്നിവരുടെ സഹകരണത്തോടെ വിദേശത്ത് കുടുങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ എമിറാത്തിയായ കുഞ്ഞിനെ യുഎഇയിലേക്ക് തിരികെയെത്തിച്ചു.

ഡോ. അബ്ദുല്ല അല്‍ അമീരിയുടെ മകളായ രണ്ട് മാസം പ്രായമുള്ള സെയ്‌ന അല്‍ അമീരി കഴിഞ്ഞ ഏപ്രിലില്‍ കുവൈത്തിലാണ് ജനിച്ചത്. ഡോ. അല്‍ അമീരി അമേരിക്കയില്‍ ക്ലീവ്‌ലാന്റ് ക്ലിനിക് സര്‍വീസ് എക്‌സലന്‍സ് ട്രെയിനിംഗ് പ്രോഗ്രാം പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കെ, സൈനയുടെ അമ്മയും ജ്യേഷ്ഠന്‍ സായിദും 2019 ജൂലൈ മുതല്‍ കുവൈത്തില്‍ ആയിരുന്നു താമസം.

കോവിഡ് 19 പകര്‍ച്ചവ്യാധിയോടെ ഡോ. അല്‍ അമീരി 2020 മാര്‍ച്ചില്‍ യുഎഇയിലേക്ക് മടങ്ങി, വൈറസ് പടരുന്നതിനെ പ്രതിരോധിക്കുന്ന മുന്‍നിര ആരോഗ്യ പ്രവര്‍ത്തകരുടെ നിരയില്‍ ചേര്‍ന്നു. ‘പത്തുമാസത്തെ വേര്‍പാടിന് ശേഷം, വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം, കുവൈത്തിലെ യുഎഇ എംബസി എന്നിവരുടെ ഏകോപനത്തിലൂടെ എന്റെ മകള്‍ സെയ്‌നയ്ക്ക് അടിയന്തര പാസ്‌പോര്‍ട്ട് ലഭ്യമാക്കിയതിനാല്‍, എന്റെ കുടുംബം സുരക്ഷിതമായി മാതൃരാജ്യത്തിലേക്ക് മടങ്ങിയെത്തി,’ ഡോ. അല്‍ അമീരി പറഞ്ഞു. നിലവില്‍ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന എമിറാത്തി പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു.

Related Articles