Current Date

Search
Close this search box.
Search
Close this search box.

യു.എ.ഇ വിദേശകാര്യ മന്ത്രി സിറിയന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

ദമസ്‌കസ്: യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദുമായി ദമസ്‌കസില്‍ കൂടിക്കാഴ്ച നടത്തിയതായി സിറിയന്‍ പ്രസിഡന്‍സി അറിയിച്ചു. 2011ലെ വിപ്ലവത്തിന് ശേഷം സിറിയ സന്ദര്‍ശിക്കുന്ന ആദ്യത്തെ യു.എ.ഇ ഉദ്യോഗസ്ഥനാണ് ശൈഖ് അബ്ദുല്ല ബിന്‍ സായിദ്. ലക്ഷക്കണക്കിന് ആളുകളെ കൊലപ്പെടുത്തുകയും, മില്യണ്‍കണക്കിന് പേരെ വീടൊഴിയാന്‍ നിര്‍ബന്ധിതരാക്കുകയും, അടിസ്ഥാനങ്ങള്‍ നശിപ്പിക്കുകയും ചെയ്ത ക്രൂരവും വ്യത്യസ്തവുമായ യുദ്ധമാണ് 2011ലെ വിപ്ലവത്തെ തുടര്‍ന്ന് രാജ്യത്ത് അരങ്ങേറിയത്.

സിറിയന്‍ യുദ്ധത്തില്‍ നേരത്തെ യു.എ.ഇ പ്രതിപക്ഷ പോരാളികളെ പിന്തുണച്ചിരുന്ന വിവിധ പ്രാദേശിക ശക്തികളിലൊന്നായിരുന്നു. ഉഭയകക്ഷി ബന്ധവും, വ്യാവസായിക പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിന് പുതിയ അന്തരീക്ഷം കണ്ടെത്തുന്നതിനെ സംബന്ധിച്ച് ചൊവ്വാഴ്ചയിലെ കൂടിക്കാഴ്ചയില്‍ ഇരുരാഷ്ട്രങ്ങളും ചര്‍ച്ച നടത്തിയതായി പ്രസിഡന്‍സി വ്യക്തമാക്കി.

സിറിയയുടെ സ്ഥിരത കൈവരിക്കാനുള്ള ശ്രമത്തിന് യു.എ.ഇയുടെ പിന്തുണ ശൈഖ് അബ്ദുല്ല അറിയിച്ചു. യുദ്ധം മൂലമുണ്ടായ വെല്ലുവിളികള്‍ തരണംചെയ്യാന്‍ പ്രസിഡന്റ് അല്‍ അസദിന്റെ നേതൃത്വത്തിനും ജനങ്ങളുടെ ശ്രമത്തിനും കഴിയുമെന്ന ആത്മവിശ്വാസം ശൈഖ് അബ്ദുല്ല കൂടിക്കാഴ്ചയില്‍ പ്രകടിപ്പിച്ചു. സിറിയയോടുള്ള ശരിയായ വസ്തുനിഷ്ഠമായ യു.എ.ഇയുടെ നിലപാടിനെ അല്‍ അസദ് പ്രശംസിച്ചു.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles