Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ ഉപരോധം പരിഹരിക്കാനുള്ള സൗദിയുടെ ശ്രമത്തെ അഭിനന്ദിച്ച് യു.എ.ഇയും ഈജിപ്തും

അബൂദബി: ഖത്തര്‍ ഉപരോധവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ഗള്‍ഫ് പ്രതിസന്ധിയും ഉപരോധവും പരിഹരിക്കാനുള്ള സൗദിയുടെ ശ്രമത്തെ അഭിനന്ദിച്ച് യു.എ.ഇയും ഈജിപ്തും രംഗത്തെത്തി. മൂന്നു വര്‍ഷമായി ഖത്തറിനെതിരെ നാല് അയല്‍രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഉടന്‍ അവസാനിച്ചേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് സൗദിയെ അഭിനന്ദിച്ച് ഉപരോധത്തില്‍ ഏര്‍പ്പെട്ട രാജ്യങ്ങളായി യു.എ.ഇയും ഈജിപ്തും രംഗത്തെത്തിയത്.

ഗള്‍ഫ് അറബ് ഐക്യം ശക്തിപ്പെടുത്താനും ഖത്തര്‍ ഉപരോധം അവസാനിപ്പിക്കുന്നതിനും ഇടപെടല്‍ നടത്തുന്ന കുവൈത്തിന്റെയും ഈജിപ്തിന്റെയും ശ്രമങ്ങളെയും മുതിര്‍ന്ന എമിറേറ്റ് ഉദ്യോഗസ്ഥന്‍ സ്വാഗതം ചെയ്തു.

സൗദിയും കുവൈത്തും നടത്തിയ മധ്യസ്ഥ ശ്രമങ്ങളെ പ്രകീര്‍ത്തിച്ച് യു.എ.ഇ വിദേശകാര്യ മന്ത്രി അന്‍വര്‍ ഗര്‍ഗാഷ് ആണ് ആദ്യമായി പരസ്യപ്രസ്താവന നടത്തിയത്. നാല് രാഷ്ട്രങ്ങള്‍ക്കും ഉപകാരപ്രദമാകുന്ന മികച്ച ശ്രമങ്ങളാണഅ സൗദി അറേബ്യ നടത്തുന്നതെന്നും ഈ മാസം നടക്കാനിരിക്കുന്ന ഗള്‍ഫ് അറബ് ഉച്ചകോടിയില്‍ ഇതിന്റെ വിജയം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അറബ് ഗള്‍ഫ് മേഖലയില്‍ ഐക്യവും സാഹോദര്യവും ശക്തിപ്പെടുത്തുന്നതിനുള്ള കുവൈത്തിന്റെയും അമേരിക്കയുടെയും ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും ഗര്‍ഗാഷ് ട്വിറ്ററില്‍ കുറിച്ചു.

ഗള്‍ഫ് പ്രതിസന്ധിയുടെ എല്ലാ കാരണങ്ങളെയും അഭിസംബോധന ചെയ്യുന്ന സമഗ്രമായ പരിഹാരത്തിനുള്ള ശ്രമങ്ങള്‍ പ്രശംസനീയമാണെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, ഒപ്പം അംഗീകരിക്കപ്പെടുന്ന കാര്യങ്ങളില്‍ കര്‍ശനവും ഗൗരവപരവുമായ പ്രതിബദ്ധത കാണിക്കണമെന്നും ഈജിപ്ത് വിദേശകാര്യ മന്ത്രാലയും പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു.

Related Articles