Current Date

Search
Close this search box.
Search
Close this search box.

പ്രളയം: കേരളത്തിന് യു.എ.ഇയുടെ 700 കോടി

അബൂദാബി: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തെ ഞെട്ടിച്ച് യു.എ.ഇ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 700 കോടിയാണ് യു.എ.ഇ സഹായമായി നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യമറിയിച്ചത്.

370 മില്യണ്‍ ദിര്‍ഹം ആണ് യു.എ.ഇയുടെ സംഭാവന. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫലിയാണ് ഇക്കാര്യമറിയിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. യു.എ.ഇ സര്‍ക്കാരിനോടും ഭരണാധികാരികളോടും നന്ദിയും കൃതജ്ഞതയും അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

നേരത്തെ കേരള പുനര്‍നിര്‍മാണത്തിന്(റീബില്‍ഡ് കേരള) യു.എ.ഇ സര്‍ക്കാര്‍ സമ്പൂര്‍ണ പിന്തുണ നല്‍കുമെന്ന് യു.എ.ഇ അറിയിച്ചിരുന്നു. കേരളത്തിനായി സംഭാവന നല്‍കാന്‍ രാജ്യത്തെ പൗരന്മാരോടും യു.എ.ഇ ആഹ്വാനം ചെയ്തിട്ടുണ്ട്.

Related Articles