Current Date

Search
Close this search box.
Search
Close this search box.

റിയാദിലെ ഹൂതികളുടെ വ്യോമാക്രമണത്തെ അപലപിച്ച് യു.എ.ഇ

അബുദാബി: കഴിഞ്ഞ് ദിവസം സൗദി നഗരങ്ങളായ റിയാദ്, നജ്‌റാന്‍, ജസാന്‍ എന്നിവിടങ്ങളിലെ സിവിലിയന്‍ പ്രദേശങ്ങളില്‍ ഹൂതികള്‍ നടത്തിയ വ്യോമാക്രമണത്തെ യു.എ.ഇ അപലപിച്ചു.

ബോംബുകള്‍ വഹിച്ച ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഇറാന്‍ പിന്തുണയുള്ള ഹൂതി തീവ്രവാദ മിലിഷ്യയാണ് ആക്രമണത്തിന് പിന്നിലെന്ന് യു.എ.ഇ ആരോപിച്ചു. വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയമാണ് പ്രസ്താവന പുറത്തിറക്കിയത്.

സാധാരണ ജനങ്ങള്‍ നേരിടുന്ന എല്ലാ ഭീഷണികള്‍ക്കെതിരെയും യുഎഇയുടെ സൗദി അറേബ്യയുമായുള്ള പൂര്‍ണ ഐക്യദാര്‍ഢ്യവും രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും നിലനിര്‍ത്താന്‍ സൗദി അധികൃതര്‍ സ്വീകരിച്ച എല്ലാ നടപടികള്‍ക്കും പിന്തുണയുണ്ടാകുമെന്നും യു.എ.ഇ ആവര്‍ത്തിച്ചു.

യുഎഇയുടെയും സൗദി അറേബ്യയുടെയും സുരക്ഷ അവിഭാജ്യമാണെന്നും സൗദി നേരിടുന്ന ഏത് ഭീഷണിയും യുഎഇയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Related Articles