Current Date

Search
Close this search box.
Search
Close this search box.

വെസ്റ്റ് ബാങ്ക് കൈയേറ്റത്തില്‍ നിന്നും ഇസ്രായേല്‍ പിന്മാറണം: യു.എ.ഇ

അബൂദബി: വെസ്റ്റ് ബാങ്കിനെ ഇസ്രായേലിലേക്ക് കൂട്ടിച്ചേര്‍ക്കുന്ന പദ്ധതിയില്‍ നിന്നും ഇസ്രായേല്‍ പിന്മാറണമെന്ന് യു.എ.ഇ പറഞ്ഞു. ഏകപക്ഷീയമായി വെസ്റ്റ് ബാങ്കിന്റെ ഭാഗങ്ങള്‍ പിടിച്ചെടുക്കാനുള്ള ഇസ്രായേലിന്റെ നീക്കം ഇസ്രായേല്‍-ഫലസ്തീന്‍ തര്‍ക്കം പരിഹരിക്കുന്നതിന് ഗുരുതരമായി തിരിച്ചടിയാകുമെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗഷ് പറഞ്ഞു.

ഫലസ്തീന്‍ ഭൂമി പിടിച്ചെടുക്കുന്നതിനെക്കുറിച്ചുള്ള ഇസ്രായേല്‍ നിരന്തരം സംസാരിക്കുന്നത് അവസാനിപ്പിക്കണമെന്നും ട്വിറ്റര്‍ പോസ്റ്റിലൂടെ ഗര്‍ഗഷ് പറഞ്ഞു. ഇസ്രായേലിന്റെ ഏകപക്ഷീയമായ ഏതൊരു നീക്കവും സമാധാനപ്രക്രിയക്ക് ഗുരുതരമായ തിരിച്ചടിയാകും. ഇത് ഫലസ്തീന്റെ സ്വയം നിര്‍ണ്ണയാവകാശത്തെ ദുര്‍ബലപ്പെടുത്തുന്നതും ഫലസ്തീന്റെ സ്ഥിരതക്കും സമാധാനത്തിനും വേണ്ടിയുള്ശ അന്താരാഷ്ട്ര അറബ് സമവായത്തെ നിരാകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.

Related Articles