Current Date

Search
Close this search box.
Search
Close this search box.

യു.എന്‍ സുരക്ഷ സമിതി സീറ്റിലേക്ക് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് യു.എ.ഇ

അബൂദബി: യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സീറ്റിലേക്ക് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് യു.എ.ഇ. 2022-23 വരെ രണ്ട് വര്‍ഷത്തെ കാലയളവിലേക്കാണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. യു.എ.ഇയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ വാം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ന്യൂയോര്‍ക്കില്‍ നടന്ന യു.എന്‍ ജനറല്‍ അസംബ്ലിയില്‍ യു.എ.ഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് പ്രസ്താവനയിലൂടെയാണ് പ്രഖ്യാപനം നടത്തിയത്.

യു.എന്നിന്റെ പരമോന്നത സമിതിയാണ് സുരക്ഷ കൗണ്‍സില്‍. വിവിധ രാജ്യങ്ങള്‍ക്കു മേല്‍ ഉപരോധമേര്‍പ്പെടുത്തുക, സര്‍ക്കാരുകള്‍ക്ക് അംഗീകാരം നല്‍കുക, നിയമപരമായ തീരുമാനങ്ങള്‍ എടുക്കുക എന്നീ ദൗത്യങ്ങള്‍ നിര്‍വഹിക്കുന്ന സ്ഥാപനമാണ് സെക്യൂരിറ്റി കൗണ്‍സില്‍. വീറ്റോ അധികാരമുള്ള അഞ്ച് സ്ഥിരാംഗങ്ങളാണ് ഇതിലുളളത്. യു.എസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന, റഷ്യ എന്നിവയാണവ. ആകെ 15 അംഗരാജ്യങ്ങളാണ് സമിതിയിലുള്ളത്.

1986-87 കാലഘട്ടത്തില്‍ യു.എ.ഇ സുരക്ഷ കൗണ്‍സിലില്‍ അംഗത്വം നേടിയിരുന്നു. 2021 ജൂണിലാകും പുതിയ വോട്ടെടുപ്പ് നടക്കുക. യു.എന്‍ പൊതുസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടിയാലേ അംഗത്വം ലഭിക്കൂ.

Related Articles