Current Date

Search
Close this search box.
Search
Close this search box.

മസ്ജിദുല്‍ അഖ്‌സയിലെ ഇസ്രായേല്‍ കടന്നുകയറ്റം; യു.എന്‍ സുരക്ഷാ സമിതി വിളിച്ച് ചൈനയും യു.എ.ഇയും

ജറൂസലം: അധിനിവേശ കിഴക്കന്‍ ജറൂസലമിലെ മസ്ജിദുല്‍ അഖ്‌സയിലെ ഇസ്രായേല്‍ കടന്നുകയറ്റം ചര്‍ച്ച ചെയ്യുന്നതിന് യു.എന്‍ സുരക്ഷാ സമതി വിളിച്ച് യു.എ.ഇയും ചൈനയും. ഇസ്രായേല്‍ തീവ്ര വലതുപക്ഷ മന്ത്രി ഇതാമര്‍ ബെന്‍ഗ്വിറിന്റെ നേതൃത്തില്‍ അതീവ സുരക്ഷയോടെ ചൊവ്വാഴ്ചയാണ് ഇസ്രായേല്‍ സൈന്യം മസ്ജിദുല്‍ അഖ്‌സയിലേക്ക് അതിക്രമിച്ചുകയറിയത്. അങ്ങേയറ്റം പ്രകോപനപരമായ ഇസ്രായേല്‍ നടപടിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. സുരക്ഷാ സമിതി ഇക്കാര്യം വ്യാഴാഴ്ച ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത് -അല്‍ജസീറ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

തീവ്ര വലതുപക്ഷ മന്ത്രി ബെന്‍ഗ്വിര്‍ മസ്ജിദുല്‍ അഖ്സയിലേക്ക് അതിക്രമിച്ച് കയറിയതിനെ ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. കിഴക്കന്‍ ജറൂസലമിലെ മസ്ജിദുല്‍ അഖ്സയിലെ ഇസ്രായേല്‍ കടന്നുകയറ്റം ആക്രമണങ്ങള്‍ക്ക് കാരണമാകുമെന്ന് ഇസ്രായേല്‍ പ്രതിപക്ഷ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ യേര്‍ ലാപിഡ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തീവ്ര വലതുപക്ഷ പാര്‍ട്ടികളും മത പാര്‍ട്ടികളും ഉള്‍പ്പെടുന്ന ബിന്യമിന്‍ നെതന്യാഹുവിന്റെ നേതൃത്തിലുള്ള പുതിയ സര്‍ക്കാറിന്റെ ഭാഗമായി കഴിഞ്ഞയാഴ്ചയാണ് ബെന്‍ഗ്വിര്‍ സത്യപ്രതിജ്ഞ ചെയ്തത്.

മക്കയും മദീനയും കഴിഞ്ഞാല്‍ ഇസ്ലാംമത വിശ്വാസികളുടെ മൂന്നാമത്തെ പുണ്യഭൂമിയാണ് മസ്ജിദുല്‍ അഖ്സ. നിലവില്‍ മുസ്ലിം ആരാധനക്ക് മാത്രമാണ് അല്‍അഖ്സയില്‍ അനുമതിയുള്ളത്. ഇതില്‍ മാറ്റം കൊണ്ടുവരാനും മേഖലയില്‍ ജൂതന്മാര്‍ക്ക് പ്രാര്‍ഥനക്ക് അനുമതി ലഭിക്കാനും ഇസ്രായേല്‍ തീവ്ര വലതുപക്ഷം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മസ്ജിദുല്‍ അഖ്സയുടെ ശേഷിക്കുന്ന സ്ഥലത്ത് ജൂത ക്ഷേത്രം നിര്‍മിക്കുമെന്ന തീവ്ര വലതുപക്ഷ ഇസ്രായേലുകാരുടെ ആവശ്യം, നിലവിലെ സ്ഥിതിയില്‍ മാറ്റം വരുത്തമോയെന്നാണ് ഫലസ്തീനികള്‍ ഭയക്കുന്നത്.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles