Current Date

Search
Close this search box.
Search
Close this search box.

പാകിസ്താന് 200 മില്യണ്‍ ഡോളറിന്റെ സഹായവുമായി യു.എ.ഇ

അബൂദാബി: പാകിസ്താന് 200 മില്യണ്‍ ഡോളറിന്റെ സഹായം അനുവദിച്ച് യു.എ.ഇ. പാകിസ്താനിലെ ചെറുകിട-ഇടത്തരം സാമ്പത്തിക പദ്ധതികള്‍ക്കാണ് ധനസഹായം നല്‍കുന്നതെന്ന് യു.എ.ഇ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി അറിയിച്ചു.

അബൂദാബി കിരീടാവകാശിയും യു.എ.ഇ ഭരണാധികാരിയുമായ മുഹമ്മദ് ബിന്‍ സായിദ് പാകിസ്താന്‍ സന്ദര്‍ശന വേളയില്‍ പ്രസിഡന്റ് ഇംറാന്‍ ഖാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയിലെത്തിയത്.

സംരംഭങ്ങള്‍ക്കും വികസനത്തിനുമുള്ള യു.എ.ഇ ഖലീഫ ഫണ്ടില്‍ നിന്നും പാകിസ്താന്റെ സംരംഭകത്വ മേഖലയുടെ നവീകരണത്തിനും പണം അനുവദിക്കാന്‍ യു.എ.ഇ ഭരണാധികാരി ഉത്തരവിടുകയായിരുന്നുവെന്നാണ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷവും യു.എ.ഇയും പാകിസ്താനും തമ്മില്‍ പരസ്പര ധാരണയില്‍ സഹായ പദ്ധതി ആരംഭിച്ചിരുന്നു. 40 മില്യണ്‍ ഡോളറിന്റെ മാനുഷിക-വികസന പദ്ധതികള്‍ക്കായാണ് സഹായം അനുവദിച്ചിരുന്നത്. രാജ്യം നേരിടുന്ന വിവിധ പ്രതിസന്ധികള്‍ക്കിടെയാണ് പാകിസ്താന്‍ യു.എ.ഇ,സൗദി എന്നീ രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കുന്നത്.

Related Articles