Current Date

Search
Close this search box.
Search
Close this search box.

ബൈറൂത്ത് സ്‌ഫോടനം നടന്നിട്ട് രണ്ട് വര്‍ഷം

ബൈറൂത്ത്: ബൈറൂത്ത് തുറമുഖ സ്‌ഫോടനത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ അന്താരാഷ്ട്ര അന്വേഷണം ആരംഭിക്കണമെന്ന് യു.എന്‍ വിദഗ്ധരും ഉന്നത എന്‍.ജി.ഒകളും യു.എന്‍ മനുഷ്യാവകാശ സമിതിയോട് ആവശ്യപ്പെട്ടു.

2020 ആഗസ്റ്റ് നാലിന് നടന്ന സ്‌ഫോടനത്തില്‍ 200ലധികം പേര്‍ കൊല്ലപ്പെടുകയും തലസ്ഥാനത്തെ വിവിധ ഭാഗങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തു. ബൈറൂത്ത് തുറമുഖത്ത് കൃത്യമല്ലാതെ സംഭരിച്ചിരുന്ന അമോണിയം നൈട്രേറ്റ് വളത്തിന്റെ ശേഖരത്തിന് തീപിടിച്ചിതിനെ തുടര്‍ന്നായിരുന്നു സ്‌ഫോടനം.

സ്‌ഫോടത്തിന് ഇരകളായവരുടെ ബന്ധുക്കള്‍ രണ്ട് വര്‍ഷമായി നീതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം ഡിസംബര്‍ മുതല്‍ പ്രാദേശിക അന്വേഷണം നിര്‍ത്തിവെച്ചിരിക്കുകയാണ്.

അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ആണവ ഇതര സ്‌ഫോടനങ്ങളിലൊന്നാണ് ഈ ദുരന്തം. എന്നിട്ടും, എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താന്‍ ലോകം ഒന്നും ചെയ്തിട്ടില്ല. സ്‌ഫോടനം നടന്ന് രണ്ട് വര്‍ഷമാകുമ്പോള്‍, ഞങ്ങള്‍ നിരാശയിലാണ്. കാരണം ലബനാന്‍ ജനത നീതിക്കായി കാത്തിരിക്കുകയാണ്. അധികം വൈകാതെ അന്താരാഷ്ട്ര അന്വേഷണം ആരംഭിക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് യു.എന്‍ വിദഗ്ധര്‍ ബുധനാഴ്ച പറഞ്ഞു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles