Current Date

Search
Close this search box.
Search
Close this search box.

രണ്ട് സൗദി സൈനികരെ അതിര്‍ത്തിയില്‍ യെമന്‍ സൈന്യം വധിച്ചു

സന്‍ആ: രണ്ട് സൗദി സൈനികരെ യെമന്‍ അതിര്‍ത്തിയില്‍ യെമന്‍ സൈന്യം വധിച്ചു. തെക്കു പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലിലാണ് വധിച്ചതെന്ന് സൗദി അറേബ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യെമന്‍ സൈന്യവും സൗദി സൈന്യവും തമ്മില്‍ ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിപ്രദേശങ്ങളില്‍ നിരന്തരം ഏറ്റുമുട്ടല്‍ നടക്കാറുണ്ട്. കൊല്ലപ്പെട്ടവര്‍ സൈന്യത്തില്‍ ഏത് റാങ്കിലുള്ളവരാണെന്ന് പുറത്തുവിട്ടിട്ടില്ല. കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായി സല്‍മാന്‍ രാജാവ് അറിയിച്ചു.

Related Articles