Current Date

Search
Close this search box.
Search
Close this search box.

ബാശിറിന്റെ രണ്ട് സഹോദരങ്ങളെയും സുഡാന്‍ സൈന്യം അറസ്റ്റു ചെയ്തു

കാര്‍തൂം: ജനകീയ പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് സൈന്യം അധികാരത്തില്‍ നിന്ന് പുറത്താക്കിയ സുഡാന്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബാശിറിന്റെ രണ്ട് സഹോദരങ്ങളെയും അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ബാശിറുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങളെ അറസ്റ്റു ചെയ്യുന്നതിന്റെ ഭാഗമായാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് സുഡാന്‍ മിലിട്ടറി കൗണ്‍സില്‍ വക്താവ് പറഞ്ഞു. 30 വര്‍ഷത്തെ ഏകാധിപത്യ ഭരണം അവസാനിപ്പിക്കാന്‍ വേണ്ടി ജനങ്ങള്‍ നടത്തിയ ജനകീയ പ്രക്ഷോഭമാണ് വിജയം കണ്ടിരുന്നത്.

തുടര്‍ന്ന് മിലിട്ടറി കൗണ്‍സില്‍ മേധാവി ലഫ്. ജനറല്‍ അബ്ദുല്‍ ഫതാഹ് അല്‍ ബുര്‍ഹാന്‍ ആണ് അധികാരമേറ്റെടുത്തത്. എന്നാല്‍ പട്ടാള ഭരണം എത്രയും പെട്ടെന്ന് സിവിലിയന്‍ സര്‍ക്കാരിന് കൈമാറമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ ഇപ്പോഴും സമരത്തിലാണ്. ഇതിനിടെയാണ് ബാശിറിന്റെ സഹോദരങ്ങളെ അറസ്റ്റ് ചെയ്തത്. ബാശിര്‍ ഇപ്പോള്‍ ജയിലിലാണ്.

Related Articles