Current Date

Search
Close this search box.
Search
Close this search box.

ജോര്‍ദാന്‍: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച മന്ത്രിമാര്‍ രാജിവെച്ചു

അമ്മാന്‍: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് അത്താഴ വിരുന്നിന് പങ്കെടുത്ത ജോര്‍ദാനിലെ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള ‘അടിയന്തര നിയമം’ ലംഘിച്ച ആഭ്യന്തര മന്ത്രി സമീര്‍ മുബയദീന്റെയും, നീതിന്യായ മന്ത്രി ബസ്സാം അല്‍തഹൂനിയുടെയും രാജി പ്രധാനമന്ത്രി ബിശര്‍ അല്‍ഹസാന ഞായറാഴ്ച സ്വീകരിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഓരോ മന്ത്രാലയവും നടപ്പിലാക്കേണ്ട നിയമങ്ങളില്‍ വീഴ്ചവരുത്തിയതുമായി ബന്ധപ്പെട്ട് ആരോപണം ഉയരുകയായിരുന്നു.

പരമാവധി ആറ് പേര്‍ ഒത്തുചേരുന്നതിന് നിയമം അനുവദിക്കുമ്പോള്‍, മന്ത്രിമാര്‍ ഒമ്പത് പേരുമായി അത്താഴ വിരുന്നിന് പങ്കെടുത്തതായി ജോര്‍ദാന്‍ വാര്‍ത്താ വെബ്‌സൈറ്റ് അമ്മോണ്‍ പറഞ്ഞു. ഉപപ്രധാനമന്ത്രിയും പ്രാദേശിക ഭരണ ചുമതലയുമുള്ള തൗഫീഖ് ക്രിഷനെ പുതിയ ആഭ്യന്തര മന്ത്രിയായും, സ്റ്റേറ്റ് നിയമകാര്യ സെക്രട്ടറി അഹ്മദ് സിയാദത്തിനെ പുതിയ നീതിന്യായ മന്ത്രിയായും നിയമിച്ചു.

Related Articles