Current Date

Search
Close this search box.
Search
Close this search box.

കൊറോണ: പശ്ചിമേഷ്യയിലെ ആദ്യ മരണം ഇറാനില്‍

തെഹ്‌റാന്‍: ലോകത്താകമാനം പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ബാധയേറ്റ് പശ്ചിമേഷ്യയിലും മരണം റിപ്പോര്‍ട്ട് ചെയ്തു. ഇറാനില്‍ ആണ് വൈറസ് ബാധിച്ച് പ്രായമായ രണ്ടു പേര്‍ മരിച്ചത്. നേരത്തെ ഇവരുടെ സാമ്പിള്‍ പരിശോധിച്ചപ്പോള്‍ പോസിറ്റീവ് ആയിരുന്നുവെന്ന് ഇറാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തലസ്ഥാനമായ തെഹ്‌റാനിലെ തെക്ക് ഖോമിലാണ് ബുധനാഴ്ച മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇരുവര്‍ക്കും വൈറസ് ശ്വാസകോശത്തെയാണ് ബാധിച്ചത്. ശ്വാസകോശത്തില്‍ കടുത്ത അണുബാധയുണ്ടായതായി ഇറാന്‍ ആരോഗ്യ മന്ത്രാലയം വക്താവ് അലി റിസ വഹാബ് പറഞ്ഞു. മരിച്ചയാളുകളുടെ പേരോ വയസ്സോ മറ്റോ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.

ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധിച്ച് ഇതിനോടകം അവിടെ രണ്ടായിരത്തിലധികം പേര്‍ മരണപ്പെട്ടു. 75000ല്‍ അധികം പേര്‍ക്ക് വൈറസ് ബാധയേറ്റ് ചികിത്സയിലാണ്.

Related Articles