Current Date

Search
Close this search box.
Search
Close this search box.

ഡൊണള്‍ഡ് ട്രംപിന് ഭീഷണി; ഇറാന്‍ പരമോന്നത നേതാവിന്റെ ട്വിറ്റര്‍ നീക്കി

അങ്കാറ: ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ ട്വിറ്റര്‍ അക്കൗണ്ട് വെള്ളിയാഴ്ച പ്രവര്‍ത്തനരഹിതമാക്കി. മുന്‍ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ വധം ചിത്രീകരിക്കുന്ന ആനിമേഷന്‍ വിഡിയോ പങ്കുവെച്ചതിനെ തുടര്‍ന്നാണിത്. വിഡിയോ ഖാംനഈയുടെ വെബ്‌സൈറ്റിലും പോസ്റ്റ് ചെയ്തിരുന്നു.

‘പ്രതികാരം സുനിശ്ചിതമാണ്’ എന്ന് പേര്‍ഷ്യന്‍ ഭാഷയിലുള്ള അക്കൗണ്ടില്‍ നിന്നാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ട്രംപിനോട് സാദൃശ്യമുള്ള ഒരു ഗോള്‍ഫ് കളിക്കാരനെ ഗോള്‍ഫ് കളിസ്ഥലത്ത് വലിയ ഡ്രോണിന്റെ പശ്ചാത്തലത്തില്‍ റോബോട്ട് ലക്ഷ്യമിടുന്നതാണ് ഖാംനഈ പങ്കുവെച്ച വിഡിയോയില്‍ കാണുന്നത്. സമാന ചിത്രം പങ്കുവെച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഖാംനഈയുടെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തിരുന്നു.

ഇസ്‌ലാമിക് റവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സിന്റെ ഖുദ്‌സ് സേനയുടെ മുന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ട് തിരിച്ചടിക്കുമെന്ന് ഖാംനഈയും ഉന്നത ഇറന്‍ ഉദ്യോഗസ്ഥരും ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരുന്നു. 2020 ജനുവരി മൂന്നിന് ബഗ്ദാദിലുണ്ടായ യു.എസ് ഡോണ്‍ ആക്രമണത്തിലാണ് ഖാസിം സുലൈമാനി കൊല്ലപ്പെടുന്നത്.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles