Current Date

Search
Close this search box.
Search
Close this search box.

വ്യാജ വാര്‍ത്തകള്‍: 7800 വ്യാജ അക്കൗണ്ടുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തു

വാഷിങ്ടണ്‍: ഖത്തറിനും തുര്‍ക്കിക്കുമെതിരെ വ്യാജ വാര്‍ത്തകളും മറ്റും പടച്ചുവിടുന്ന 7800 ഓളം വ്യാജ അക്കൗണ്ടുകള്‍ ട്വിറ്റര്‍ അധികൃതര്‍ നീക്കം ചെയ്തു. സൗദി,യു.എ.ഇ,ഈജിപ്ത് എന്നീ രാജ്യങ്ങളുടെ സര്‍ക്കാര്‍ വൃത്തങ്ങളുമായി ബന്ധപ്പെട്ട അക്കൗണ്ടുകളാണ് കഴിഞ്ഞ ദിവസം നീക്കം ചെയ്തതെന്ന് ട്വിറ്റര്‍ അധികൃതര്‍ അറിയിച്ചു.

പൊതു സംഭാഷണത്തെ ദുര്‍ബലപ്പെടുത്താന്‍ ലക്ഷ്യമിട്ട് ശ്രമം നടത്തിയെന്നാരോപിച്ചാണ് ട്വിറ്റര്‍ നിബന്ധനകള്‍ ലംഘിച്ചെന്നാരോപിച്ച് നീക്കം ചെയ്തത്.

യെമന്‍ യുദ്ധത്തില്‍ ഖത്തറിനെയും തുര്‍ക്കിയെയും വിമര്‍ശിച്ചതിനാണ് 5350 അക്കൗണ്ടുകള്‍ നീക്കം ചെയ്തതെന്നും ട്വിറ്റര്‍ അറിയിച്ചു. സൗദിയെ പ്രകീര്‍ത്തിക്കുന്നതും ഖത്തറിനെയും തുര്‍ക്കിയെയും നിശിതമായി വിമര്‍ശിക്കുന്നതുമായിരുന്നു ഇത്തരം അക്കൗണ്ടിലെ ട്വീറ്റുകള്‍.

Related Articles