Current Date

Search
Close this search box.
Search
Close this search box.

അല്‍ജസീറയില്‍ ബോംബ് വെക്കണമെന്ന സൗദി മാധ്യമപ്രവര്‍ത്തകന്റെ ട്വീറ്റ് നീക്കം ചെയ്തു

ദോഹ: അല്‍ജസീറ ആസ്ഥാനത്ത് ബോംബ് വെക്കാന്‍ ആഹ്വാനം ചെയ്ത പോസ്റ്റ് ട്വിറ്റര്‍ അധികൃതര്‍ നീക്കം ചെയ്തു. ദോഹയിലെ അല്‍ജസീറ ചാനലിന്റെ ആസ്ഥാന മന്ദിരത്ത് ബോംബ് വെക്കണമെന്ന് കഴിഞ്ഞ ദിവസമാണ് സൗദി മാധ്യമപ്രവര്‍ത്തകനായ ഖാലിദ് അല്‍ മത്‌റാഫി ട്വീറ്റ് ചെയ്തത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയുടെ നയത്തിനും നിയമങ്ങള്‍ക്കും എതിരാണെന്ന് കണ്ടതിനെത്തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ട്വിറ്റര്‍ അധികൃതര്‍ ട്വീറ്റ് ഡീലീറ്റ് ചെയ്തത്.

ട്വിറ്ററിന്റെ പോളിസിയനുസരിച്ച് ആക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതോ നിരപരാധികളുടെ ജീവന്‍ ഭീഷണിപ്പെടുത്തുന്നതോ ആയ ട്വീറ്റുകള്‍ പാടില്ലെന്നും അവ ഉടന്‍ തന്നെ നീക്കം ചെയ്യുമെന്നുമാണ്. അതേസമയം അല്‍ മതീഫിന്റെ ട്വിറ്റര്‍ അക്കൗണ്ട് നീക്കം ചെയ്തിട്ടില്ല. ട്വീറ്റിനെതിരെ അല്‍ജസീറ ട്വിറ്റര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. സൗദി-യു.എ.ഇ സഖ്യത്തിന്റെ ലക്ഷ്യമാണ് അല്‍ജസീറ എന്നും അല്‍ മതീഫ് ട്വീറ്റില്‍ ഉന്നയിച്ചിരുന്നു.

Related Articles