Current Date

Search
Close this search box.
Search
Close this search box.

ശിരോവസ്ത്രം ധരിക്കാനുള്ള അവകാശത്തിന് അഭിപ്രായവോട്ടെടുപ്പ് നടത്തുമെന്ന് ഉര്‍ദുഗാന്‍

അങ്കാറ: സിവില്‍ സര്‍വീസിലും വിദ്യാലയങ്ങളിലും സര്‍കവകലാശാലകളിലും ശിരോവസത്രം ധരിക്കാനുള്ള അവകാശം ഉറപ്പുനല്‍കുന്നതിനുള്ള ഭരണഘടനാ മാറ്റം അഭിപ്രായവോട്ടെടുപ്പിലൂടെ തീരുമാനിക്കണമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ശിരോവസത്ര ധാരണവുമായി ബന്ധപ്പെട്ട അഭിപ്രായവോട്ടെടുപ്പിന് ഉര്‍ദുഗാന്‍ പ്രതിപക്ഷ പാര്‍ട്ടി നേതാവിനെ ക്ഷണിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ‘നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ വരിക, നമുക്ക് അഭപ്രായ വോട്ടെടുപ്പ് നടത്താം, രാഷ്ട്രം തീരുമാനിക്കട്ടെ’ -ഉര്‍ദുഗാന്‍ ടി.വി സംഭാഷണത്തില്‍ പറഞ്ഞു.

അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യത്ത് ശിരോവസ്ത്രത്തെ ചൊല്ലിയുള്ള ചര്‍ച്ച അടുത്തിടെ ചൂടുപിടിച്ചിരുന്നു. ഭരണഘനയനുസരിച്ച്, രാജ്യത്തെ മതനിരപേക്ഷത മുന്‍നിര്‍ത്തി പൊതുസ്ഥലങ്ങളില്‍ ശിരോവസ്ത്രം ധിരിക്കുന്നത് നിരോധിച്ച രാജ്യമാണ് തുര്‍ക്കിയെ. മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതത്.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles