Current Date

Search
Close this search box.
Search
Close this search box.

ഹമാസ് നേതാക്കളെ രാജ്യത്തുനിന്ന് പുറത്താക്കണമെന്ന് ഇസ്രായേല്‍; പറ്റില്ലെന്ന് തുര്‍ക്കി

അങ്കാറ: രാജ്യത്ത് താമസിക്കുന്ന ഹമാസ് നേതാക്കളെ പുറത്താക്കണമെന്ന ഇസ്രായേലിന്റെ ആവശ്യം നിരസിക്കുന്നതായി തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലെറ്റ് കാവുസൊഗ്ലു. ഹമാസിനെ ഭീകരസംഘടനായി തുര്‍ക്കി കാണുന്നില്ലെന്നും സംഘടനയിലെ അംഗങ്ങളെ പുറത്താക്കില്ലെന്നും മെവ്‌ലെറ്റ് കാവുസൊഗ്ലു ചൊവ്വാഴ്ച പറഞ്ഞു. എം.പിമാരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കാവുസൊഗ്ലു.

ഹമാസിനെ കുറിച്ചുള്ള ഒരാവശ്യവും ഞങ്ങളെ ബോധ്യപ്പെടുത്തുന്നില്ല. കാരണം, ഞങ്ങള്‍ ഹമാസിനെ തീവ്രവാദ സംഘമായി കാണുന്നില്ല. ഞങ്ങള്‍ എല്ലായ്‌പ്പോഴും അവരെ ഫത്ഹുമായി ചേര്‍ത്തുനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു -അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഒക്ടോബറില്‍, ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ് തുര്‍ക്കി സന്ദര്‍ശന വേളയില്‍ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനോട് രാജ്യത്തെ ഹമാസ് നേതാക്കളെ പുറത്താക്കാന്‍ ആവശ്യപ്പെട്ടിരുന്നു. 2020 മതുല്‍, രാജ്യത്തെ ഹമാസ് നേതാക്കളുടെ സാന്നിധ്യത്തിനെതിരെ കൃത്യമായ നടപടി സ്വീകരിക്കാന്‍ ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും തുര്‍ക്കി ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles