Current Date

Search
Close this search box.
Search
Close this search box.

വടക്കന്‍ ഇറാഖിലെ കുര്‍ദുകളെ ലക്ഷ്യമിട്ട് വീണ്ടും തുര്‍ക്കിയുടെ ആക്രമണം

അങ്കാറ: വടക്കന്‍ ഇറാഖിലെ കുര്‍ദ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വീണ്ടും തുര്‍ക്കി സൈന്യത്തിന്റെ ആക്രമണം. കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി.കെ.കെ)യെ ലക്ഷ്യമിട്ടാണ് തുര്‍ക്കി സൈന്യം വീണ്ടും ഓപറേഷന്‍ നടത്തിയത്. വടക്കന്‍ മേഖലയിലെ ഹഫ്താനിന്‍ മേഖലയിലാണ് ബുധനാഴ്ച പുതിയ വ്യോമാക്രമണങ്ങള്‍ നടത്തിയതെന്ന് തുര്‍ക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. Claw-Eagle എന്നു പേരിട്ട ഓപറേഷനാണ് നടത്തിയത്.

തെക്കു-കിഴക്കന്‍ ഭാഗത്ത നിലയുറപ്പിച്ച പി കെ കെ സായുധ സംഘങ്ങളെ തുര്‍ക്കി പതിവായി ലക്ഷ്യമിടുന്നുണ്ട്. കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ ആക്രമണം നടത്തിയിരുന്നു. തുര്‍ക്കിയുടെ സൈനിക താവളങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചതിനാലാണ് തിരിച്ചടിയെന്നാണ് സൈനിക മന്ത്രാലയം പറയുന്നത്. തുര്‍ക്കിയിലെ തെക്കുകിഴക്കന്‍ ഭാഗത്തും ഇറാഖിലെ വടക്കന്‍ മേഖലയിലുമാണ് കുര്‍ദുകള്‍ പ്രധാനമായും നിലകൊള്ളുന്നത്.

Related Articles