Current Date

Search
Close this search box.
Search
Close this search box.

കൊറോണയെ നേരിടാന്‍ കൈകോര്‍ത്ത് ഖത്തറും തുര്‍ക്കിയും

ദോഹ: കോവിഡ് 19 വൈറസിനെ നേരിടാന്‍ കൈകോര്‍ക്കുകയാണ് ഖത്തറും തുര്‍ക്കിയും. ഇതുമായി ബന്ധപ്പെട്ട് ഇരു രാഷ്ട്ര തലവന്മാരും ടെലിഫോണ്‍ വഴി ചര്‍ച്ച നടത്തിയതായി തുര്‍ക്കി കമ്യൂണിക്കേഷന്‍സ് ഡയറക്ടറേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

അനദോലു ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ പ്രതിസന്ധി മറികടക്കാനും മേഖലയിലെ പ്രശ്‌നങ്ങളില്‍ ഒരുമിച്ച് നില്‍ക്കാനും തുര്‍ക്കി പ്രസിഡന്റ് റജബ് ഉര്‍ദുഗാനും ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനിയും തമ്മില്‍ ചര്‍ച്ച നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെയും ഇരു രാജ്യങ്ങള്‍ വിവിധ മേഖലകളില്‍ പരസ്പരം സഹകരിച്ച് മുന്നോട്ടു പോകാന്‍ ധാരണയിലെത്തിയിരുന്നു.

Related Articles