Current Date

Search
Close this search box.
Search
Close this search box.

തുർക്കി, ഖത്തർ, ജർമൻ മന്ത്രിമാർ ലിബിയയിൽ

ട്രപളി: തുർക്കിയുടെയും, ഖത്തറിന്റെയും പ്രതിരോധ തലവന്മാർ തലസ്ഥാനമായ ട്രിപളി സന്ദർശിച്ചു. ഇരു രാഷ്ട്ര പ്രതിനിധികളും ലിബിയൻ ഏ​കീകൃത ദേശീയ സർ‍ക്കാറിന് വീണ്ടും പിന്തുണ പ്രഖ്യാപിച്ചു. അപ്രതീക്ഷീതമായി ജർമൻ വിദേശകാര്യ മന്ത്രിയും ട്രിപളി സന്ദർശിച്ചു.

കിഴക്കൻ ലിബിയയെ ​കേന്ദ്രീകരിച്ച് 14 മാസത്തോളമായി ആക്രമണം അഴിച്ചുവിടുന്ന വിമത സൈന്യത്തെ പ്രതിരോധിക്കുന്നതിനായി യു.എൻ അം​ഗീകരിക്കുന്ന ഏകീകൃത ദേശീയ സർക്കാറിന് (ജി.എൻ.എ) നിർണായകമായ സൈനിക പിന്തുണ നൽകുമെന്ന് തുർക്കി വ്യക്തമാക്കി. 2014 മുതൽ കിഴക്കും പടിഞ്ഞാറും കേന്ദ്രീകരിച്ച് രണ്ട് വിഭാ​ഗങ്ങളായി രാജ്യം വിഭജിക്കപ്പെടുകയായിരുന്നു. തുടർന്ന് പ്രാദേശിക ശക്തികൾ മത്സരിച്ച് മുന്നേറുന്ന വിഭാ​ഗങ്ങളുമായി ചേരുകയും ചെയ്തു.

തുർക്കിയും ഖത്തറും ജി.എൻ.എക്കാണ് പിന്തുണ നൽകുന്നുതെങ്കിൽ, യു.എ.ഇ, ഈജിപ്ത്, റഷ്യ തുടങ്ങിയ രാഷ്ട്രങ്ങൾ ലിബിയയിലെ കിഴക്കൻ മേഖലയെ നയിക്കുന്ന സൈനിക തലവൻ ഖലീഫ ഹഫ്തറിനെയാണ് പിന്തുണക്കുന്നത്.

 

Related Articles