Current Date

Search
Close this search box.
Search
Close this search box.

കുട്ടികള്‍ക്കൊപ്പം പാട്ടുപാടി ട്രെയിനോടിച്ച് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ -വൈറലായി വീഡിയോ

അങ്കാറ: കുട്ടികള്‍ക്കൊപ്പം പാട്ടുപാടി മെട്രോ ട്രെയിനോടിക്കുന്ന തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിപ്പോള്‍ വൈറലാണ്. കുട്ടികള്‍ക്കൊപ്പം പ്രസിദ്ധമായ തുര്‍ക്കി ഗാനങ്ങള്‍ പാടി, ഗാസിയാന്‍ടെപ് സ്റ്റേറ്റില്‍ അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെട്ട മെട്രോ ട്രെയിനോടിക്കുന്ന പ്രസിഡന്റ് ഉര്‍ദുഗാന്റെ വീഡിയോ തുര്‍ക്കി റിപ്പബ്ലിക്ക് പ്രസിഡന്‍സിയിലെ കമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഫഖ്രുദ്ധീന്‍ അല്‍തൂണാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചത്. ‘ഞങ്ങളുടെ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഗാസിയാന്‍ടെപിലെ ഞങ്ങളുടെ കുട്ടികളോടൊപ്പം’ എന്ന കുറിപ്പോടെയാണ് അല്‍തൂന്‍ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.

‘ഓരോ കാര്യവും നിന്നെ കുറിച്ച് എന്നെ ഓര്‍മിപ്പിക്കുന്നു. ഈ വഴിയില്‍ നമ്മള്‍ ഒരുമിച്ച് നടക്കുന്നു’ എന്നര്‍ഥം വരുന്ന ഗാനമാണ് ഉര്‍ദുഗാന്‍ കുട്ടികള്‍ക്കൊപ്പം പാടുന്നത്. അതേസമയം, സബ്‌വേ ട്രെയിനിലുള്ളവര്‍ക്ക് ഉര്‍ദുഗാന്‍ അഭിവാദ്യമര്‍പ്പിക്കുകയും ചെയ്തു. ഈ ഗാനം പ്രസിഡന്റ് ഉര്‍ദുഗാന്റെ ഇഷ്ട ഗാനിങ്ങളിലൊന്നാണ് -അല്‍ജസീറ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച, ഗാസിയാന്‍ടെപ് സ്റ്റേറ്റില്‍ ‘ഗാസിറേ മെട്രോ’ ലൈന്‍ ഉള്‍പ്പെടെ വിവിധ സേവന പദ്ധതികള്‍ ഉര്‍ദുഗാന്‍ ഉദ്ഘാടനം ചെയ്തിരുന്നു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles