Current Date

Search
Close this search box.
Search
Close this search box.

മുതിര്‍ന്ന ഐ.എസ് മേധാവിയെ പിടികൂടിയതായി തുര്‍ക്കി

അങ്കാറ: കൊല്ലപ്പെട്ട ഐ.എസ്.ഐ.എസ് മേധാവി അബൂബക്കര്‍ അല്‍ബാഗ്ദാദിയുടെ അടുത്ത അനുയായിയെ പിടികൂടിയതായി തുര്‍ക്കി പൊലിസ് അറിയിച്ചു. അസീം എന്ന കോഡ് പേരുള്ള അഫ്ഗാന്‍ സ്വദേശിയെയാണ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് ഇസ്താംബൂളിലെ അതാസിഹിര്‍ ജില്ലയില്‍ വെച്ച് ഇദ്ദേഹത്തെ പിടികൂടുന്നത്. ഞായറാഴ്ച ഇസ്താംബൂള്‍ പൊലിസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യമറിയിച്ചത്. ഇസ്താംബൂള്‍ പൊലിസും തുര്‍ക്കി രഹസ്യാന്വേഷണ ഏജന്‍സിയും സംയുക്തമായി നടത്തിയ സൈനിക നടപടിയിലൂടെയാണ് ഇദ്ദേഹത്തെ പിടികൂടിയത്. സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലല്‍ വെച്ച് 2019ലെ ഐ.എസിന്റെ പതനത്തിനു ശേഷം ബാഗ്ദാദിയെ ഒളിക്കാന്‍ സഹായിച്ച അടുത്ത അനുയായിയാണ് അസീം. 2019 ഒക്ടോബറിലാണ് അമേരിക്ക നടത്തിയ സൈനിക നടപടിയില്‍ ബാഗ്ദാദി കൊല്ലപ്പെടുന്നത്.

അറസ്റ്റിനു പിന്നാലെ ഇളം നിറത്തിലുള്ള കോട്ട് ധരിച്ച താടിയുള്ള ഇദ്ദേഹത്തിന്റെ ഫോട്ടോ തുര്‍ക്കി മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തെറ്റായ പാസ്പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡുമായാണ് ഇദ്ദേഹം തുര്‍ക്കിയിലെത്തിയിരുന്നത്.

Related Articles