Current Date

Search
Close this search box.
Search
Close this search box.

ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണത്തില്‍ പരുക്കേറ്റ തുര്‍ക്കി പൗരന്‍ കൊല്ലപ്പെട്ടു

വെല്ലിങ്ടണ്‍: ന്യൂസ്‌ലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന തുര്‍ക്കി പൗരന്‍ മരണത്തിന് കീഴടങ്ങി. 46കാരനാണ് മരിച്ചത്. മാര്‍ച്ച് 15ന് നടന്ന ഭീകരാക്രമണത്തില്‍ അല്‍നൂര്‍ മസ്ജിദില്‍ ജുമുഅ നമസ്‌കാരത്തിനെത്തിയതായിരുന്നു ഇദ്ദേഹം.

തുടര്‍ന്ന് ഗുരുതര പരുക്കുകളോടെ അത്യാസന്ന നിലയില്‍ ചികിത്സയിലായിരുന്നു. രണ്ട് പള്ളികളിലായി നടന്ന ഭീകരാക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെടുകയും 49 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 51 ആയി. തുര്‍ക്കി പൗരന്‍ മരണപ്പെട്ട വാര്‍ത്ത ന്യൂസ്‌ലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ദെന്‍ ആണ് ഔദ്യോഗികമായി അറിയിച്ചത്.

Related Articles