Current Date

Search
Close this search box.
Search
Close this search box.

ലിബിയയിലേക്ക് സൈന്യത്തെ അയക്കാന്‍ തുര്‍ക്കി പാര്‍ലമെന്റില്‍ വോട്ടെടുപ്പ്

അങ്കാറ: തുര്‍ക്കിയുടെ സൈന്യത്തെ ലിബിയയിലേക്ക് അയക്കുന്നതിന് തുര്‍ക്കി പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടത്തുന്നു. യു.എന്‍ അംഗീകരിച്ച അന്താരാഷ്ട സര്‍ക്കാരിന് പിന്തുണ നല്‍കുന്നതിന് വേണ്ടിയാണ് തുര്‍ക്കി ലിബിയയിലേക്ക് സൈന്യത്തെ അയക്കുന്നത്. ഇതിനായി വ്യാഴാഴ്ച പാര്‍ലമെന്റില്‍ അടിയന്തര പ്രമേയം പാസാക്കി.

ട്രിപ്പോളി ആസ്ഥാനമായ സര്‍ക്കാരും കിഴക്കന്‍ ലിബിയ ആസ്ഥാനമായുള്ള എതിരാളികളും തമ്മില്‍ ലിബിയയില്‍ വര്‍ഷങ്ങളായി സംഘര്‍ഷം തുടരുകയാണ്. ഇത് അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് തുര്‍ക്കി Government of National Accord (GNA)ന്റെ പ്രധാനമന്ത്രി ഫായിസ് അല്‍ സറാജിന് പിന്തുണ നല്‍കുന്നത്. ലിബിയ സര്‍ക്കാരില്‍ നിന്നും പിടിച്ചെടുക്കാന്‍ വേണ്ടിയാണ് ഖലീഫ ഹഫ്തറിന്റെ നേതൃത്വത്തിലുള്ള libyan national army യുദ്ധം ചെയ്യുന്നത്. ഇരു വിഭാഗവും തമ്മില്‍ ശക്തമായ പോരാട്ടമാണ് മേഖലയില്‍ നടക്കുന്നത്.

Related Articles