Current Date

Search
Close this search box.
Search
Close this search box.

സമൂഹ മാധ്യമങ്ങള്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് ഉര്‍ദുഗാന്‍

അങ്കാറ: ജനാധിപത്യത്തിന്റെ പ്രധാന ഭീഷണികളിലൊന്നാണ് സമൂഹ മാധ്യമങ്ങളെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഓണ്‍ലൈനിലൂടെ വ്യാജവാര്‍ത്തകളും, തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് കുറ്റകൃത്യമായി കണ്ട് നിയമനിര്‍മാണം നടത്താന്‍ ഒരുങ്ങുകയാണ് ഉര്‍ദുഗാന്‍ ഭരണൂകടം. എന്നാല്‍, ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന് മേല്‍ നിയന്ത്രണം കടുപ്പിക്കുന്നതിന്റെ ഭാഗമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.

സമൂഹ മാധ്യമങ്ങള്‍ ആദ്യം ഉയര്‍ന്നുവന്നപ്പോള്‍ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി വാഴ്ത്തപ്പെട്ടിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇത് ഇന്നത്തെ ജനാധിപത്യത്തിന് പ്രധാന ഭീഷണിയായി വര്‍ത്തിക്കുന്ന ഒന്നായി മാറിയിക്കുന്നുവെന്ന് ഉര്‍ദുഗാന്‍ വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട്, സത്യത്തിന്റെ ചട്ടകൂടിനുള്ളില്‍ നിന്ന് പ്രചാരണങ്ങളും, തെറ്റിദ്ധാരണകളും തടയുന്നതിന് പൊതുജനത്തെ ബോധവത്കരിക്കേണ്ടത് പ്രധാനമാണ്. കൃത്യവും പക്ഷാപാതരഹിതവുമായ വിവരങ്ങള്‍ സ്വീകരിക്കാനുള്ള ഞങ്ങളുടെ പൗരന്മാരുടെ അവകാശം ലംഘിക്കാതെ നുണകള്‍ക്കും, തെറ്റായ വിവരങ്ങള്‍ക്കുമെതിരെ ഞങ്ങളുടെ ജനതയെ സംരക്ഷിക്കുന്നതിന് ഞങ്ങള്‍ ശ്രമിക്കുകയാണ്. ഞങ്ങളുടെ സമൂഹത്തിന്റെ ദുര്‍ബല വിഭാഗത്തെ പ്രത്യേകിച്ചും -ഉര്‍ദുഗാന്‍ പറഞ്ഞു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles